അഭയ: പ്രതികളെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു

ചോദ്യം ചെയ്യലിനിടെ സിബിഐ അന്വേഷണദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചതായി മൂന്നാം പ്രതി സിസ്റ്റര്‍ സെഫി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വളരെ പ്രധാനപ്പെട്ട കേസായതിനാല്‍ സിബിഐയ്‌ക്ക് വളരെയധികം കാര്യങ്ങള്‍ ചോദിയ്‌ക്കാനുണ്ടാകും. ഇതിനായി അവര്‍ ഏറെ നേരം ചോദ്യം ചെയ്‌തിട്ടുണ്ടാകും. അത് കൊണ്ട് തന്നെ ഇതിനെ പീഡനമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സിസ്‌റ്റര്‍ അഭയയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്ന് കരുതുന്ന പ്രതികള്‍ ദയ അര്‍ഹിയ്‌ക്കുന്നില്ലെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു. സിസ്റ്റര്‍ സെഫിയുടെ അറിവോടെയല്ലാതെ മറ്റ് രണ്ട് പ്രതികള്‍ക്കും കോണ്‍വെന്റിനുള്ളിലേക്ക് കയറാന്‍ കഴിയുമായിരുന്നില്ല.വെള്ളം കുടിയ്ക്കാനായി അടുക്കയളയിലെത്തിയ അഭയയെ മൂന്ന് പ്രതികളും കൂടി തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയെന്നും ഇതിനായി അവരില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിയിട്ടില്ലെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. ഡിസംബര്‍ 16 വരെ റിമാന്‍ഡ് ചെയ്‌ത പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് കൊണ്ടു പോയി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പ്രതികളെ സിജെഎം കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന്റെയും ഫാദര്‍ ജോസ് പൂതൃക്കയിലിന്റെയും ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ പരഗണിയ്‌ക്കുന്നത് കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. മൂന്നാം പ്രതിയായ സെഫിയുടെ അപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികളെ കോടതിയിലേക്ക് കൊണ്ടു വരുമെന്നറിഞ്ഞ് വന്‍ജനക്കൂട്ടം കോടതിയിലെത്തിയിരുന്നു. കോടതിയ്‌ക്ക് ചുറ്റും തടിച്ച് കൂടിയ ജനങ്ങള്‍ക്കിടയിലൂടെ പ്രതികളെ കോടതിയിലെത്തിയ്‌ക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു. ഇതിനിടെ പ്രതികളെ ഒരാള്‍ ആക്രമിയ്‌ക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്












Click it and Unblock the Notifications