സോണി 8,000 പേരെ പിരിച്ചുവിടുന്നു
ടോക്കിയോ: അമേരിക്കയെ പ്രതിസന്ധിയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യം ജപ്പാനെയും പിടികൂടുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ കമ്പനിയായ സോണി ജോലിക്കാരെ പിരിച്ചുവിടുന്നു.
എണ്ണായിരം തൊഴിലുകള്‍ വെട്ടിക്കുറയ്‌ക്കാനാണ് കമ്പനിയുടെ തീരുമാനം. ലോകത്തെമ്പാടുമുള്ള സോണിയുടെ ജീവനക്കാരില്‍ നാലുശതമാനത്തോളം വരുമിത്. ലോകത്തെമ്പാടുമായി സോണി കോര്‍പറേഷന് 1,85,000 ജീവനക്കാരുണ്ട്.
തൊഴില്‍ വെട്ടിക്കുറയ്‌ക്കുന്നതുള്‍പ്പെടെയുള്ള ചെലവ് ചുരുക്കല്‍ നടപടികളിലൂടെ 2010ഓടെ 100 കോടി യെന്‍ ലാഭിക്കാനാവുമെന്നാണ് സോണി കോര്‍പറേഷന്‍ കണക്കുകൂട്ടുന്നത്. ആകെയുള്ള 57 നിര്‍മാണ യൂണിറ്റുകളില്‍ ചിലതിന്റെ പ്രവര്‍ത്തനം നിര്‍ത്താനും കന്പനി തീരുമാനിച്ചിട്ടുണ്ട്.
യൂറോപ്യന്‍ വിപണിയിലേയ്‌ക്കുള്ള എല്‍സിഡി ടിവി ഉല്‍പാദനം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവയ്‌ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications