Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം: വാഹനവില്‌പനയില്‍ വന്‍കുറവ്‌

ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ വാഹന വിപണിയേയും പിടിച്ചുലയ്‌ക്കുന്നു. ചരിത്രത്തിലേ തന്നെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ്‌ ഇന്ത്യന്‍ വാഹനവിപിണി അഭിമുഖീകരിയ്‌ക്കുന്നതെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. വാഹന വില്‌പനയില്‍ വന്‍തിരിച്ചടിയാണ്‌ കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്‌. 17.08 ശതമാനം തകര്‍ച്ചയാണ്‌ ഈ മേഖലയില്‍ നവംബര്‍ മാസത്തിലുണ്ടായതെന്ന്‌ സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍ (സിയാം) റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.

നവംബറില്‍ മൊത്തം 7,11,281 യൂണിറ്റ്‌ വാഹനങ്ങളാണ്‌ ആഭ്യന്തര വിപണിയില്‍ വിറ്റത്‌. മുന്‍ വര്‍ഷേ ഇതേസമയം വില്‌പന 8,67,243 യൂണിറ്റായിരുന്നു. സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണിതെന്ന്‌ സിയാം ഡയറക്ടര്‍ ജനറല്‍ ദിലീപ്‌ ചെനോയ്‌ വ്യക്തമാക്കി. വാഹനവിപണിയില്‍ എല്ലാ മേഖലകളിലും ഒരേ സമയം ഒരു പോലെ തിരിച്ചടി നേരിടുന്നത്‌ ഇതാദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാപാരാവശ്യത്തിനുള്ള വാഹന വിപണിയ്‌ക്കാണ്‌ കാര്യമായ തിരിച്ചടി നേരിട്ടത്‌. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ 49.52 ശതമാനം കുറവാണ്‌ ഈ മേഖലയിലുണ്ടായത്‌. കാര്‍വില്‌പനയില്‍ 19.38 ശതമാനമാണ്‌ ഇടിവുണ്ടായിരിക്കുന്നത്‌.

വാഹനവ്യവസായത്തിന്‌ എപ്പോഴും താങ്ങായി നില്‌ക്കുന്ന ഇരുചക്ര വിപണിയും മാന്ദ്യത്തിന്റെ ഭീഷണി നേരിടുകയാണ്‌. 14.68 ശതമാനം കുറവാണ്‌ മുന്‍വര്‍ഷത്തേക്കാള്‍ ഈ മേഖലയിലുണ്ടായിരിക്കുന്ന ഇടിവ്‌.

ഇരുചക്ര വാഹന വിപണിയില്‍ മുമ്പില്‍ നില്‌ക്കുന്ന ഹീറോ ഹോണ്ടയുടെ വില്‌പനയില്‍ 1.41 ശതമാനം കുറവ്‌ വന്നിട്ടുള്ളൂ. എന്നാല്‍ ഹീറോ ഹോണ്ടയുടെ മുഖ്യ എതിരാളിയായ ബജാജ്‌ ഓട്ടോയ്‌ക്ക്‌ വില്‌പനയുടെ കാര്യത്തില്‍ 52.96 ശതമാനം കുറവാണ്‌ ഉണ്ടായിരിയ്‌ക്കുന്നത്‌.

കാര്‍ നിര്‍മാതക്കളില്‍ വമ്പന്‍മാരായ മാരുതി സുസുക്കിയുടെ വില്‌പനയില്‍ 24.84 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+