Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ ആത്മഹത്യാ വാദം ദുര്‍ബലം

കൊച്ചി: സിസ്‌റ്റര്‍ അഭയ ആത്മഹത്യ ചെയ്‌തതാണെന്ന പ്രതിഭാഗത്തിന്റെ വാദം ദുര്‍ബലമാണെന്ന്‌ ഹൈക്കോടതി.സിബിഐ ഹാജരാക്കിയ കേസ്‌ ഡയറി പരിശോധിച്ചതിന്‌ ശേഷമാണ്‌ കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്‌.

അഭയയ്‌ക്ക്‌ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന്‌ സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നുണ്ട്‌. സംഭവം നടന്ന രാത്രിയില്‍ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ എന്തോ നടന്നിട്ടുണ്ടെന്ന സംശയം ശക്തമാകുന്നതായും ഹൈക്കോടതി നിരീക്ഷിച്ചു.

അതേ സമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന്‌ പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിയ്‌ക്കുന്നത്‌ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.എന്നാല്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ കാണുന്നതിന്‌ അഭിഭാഷകന്‌ ഹൈക്കോടതി അനുവദം നല്‌കി. സബ്‌ ജയിലിലെത്തി സെഫിയെ കാണാനാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്‌.

മുന്‍ എഎസ്‌ഐ അഗസ്‌റ്റിന്‍ മനപൂര്‍വം തെളിവുകള്‍ നശിപ്പിച്ചതാണോയെന്ന്‌ കരുതുന്നുണ്ടോയെന്നും സിബിഐയോട്‌ ഹൈക്കോടതി ആരാഞ്ഞു. അറിയാതെ പറ്റിയ കൈയബദ്ധമാകില്ലേ ഇതെന്നും കോടതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ മേലുദ്യോഗസ്ഥന്‍മാരുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ തെളിവുകള്‍ നശിപ്പിച്ചതെന്ന്‌ അഗസ്റ്റിന്‍ മൊഴി നല്‌കിയിരുന്നതായി സിബിഐ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+