വിഴിഞ്ഞം പദ്ധതി: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വ്യാഴാഴ്‌ചയും സഭ വിട്ടു. കേരള കോണ്‍ഗ്രസ് സെക്യുലാര്‍ നേതാവ് പി.സി ജോര്‍ജ്ജാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
എന്നാല്‍ തുറമുഖ മന്ത്രി എം. വിജയകുമാറിന്റെ വിശദീകരണത്തെ തുടര്‍ന്ന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചു.
പദ്ധതിയില്‍ നിന്നും സൂം ഡവലപ്പേഴ്‌സിനെ ഒഴിവാക്കുക വഴി സര്‍ക്കാര്‍ 322 കോടി നഷ്ടം ഉണ്ടാക്കിയതായി പി.സി ജോര്‍ജ്ജ് ആരോപിച്ചു.
പി.സി ജോര്‍ജ്ജ് വസ്‌തുതകള്‍ മനസ്സിലാക്കാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ടെണ്ടര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചതിന് ശേഷം പങ്കാളികളെ മാറ്റിയതനാണ് സൂം ഡവലപ്പേഴ്‌സിന് അയോഗ്യത കല്‌പിച്ചതെന്നും മന്ത്രി വിജയകുമാര്‍ പറഞ്ഞു.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‌കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് സ്‌പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചത്.












Click it and Unblock the Notifications