Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശില്‍ താജ് മഹല്‍ ഉയരുന്നു: ഇന്ത്യക്ക് അതൃപ്തി

A replica of the Taj Mahal
ധാക്ക: അനശ്വര പ്രണയത്തിന്‍റെ സ്മാരകമായി നിലകൊള്ളുന്ന താജ്മഹലിന്റെ രൂപ സാദൃശ്യത്തില്‍ ബംഗ്ലാദേശില്‍ മറ്റൊരു താജ് മഹല്‍ ഉയരുന്നു.

ചരിത്രപ്രാധാന്യമുള്ള താജ്മഹലിന്റെ അതേ മാതൃകയിലാണ് ധാക്കയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.

ബംഗ്ലാദേശ് ചലച്ചിത്ര സംവിധായകന്‍ അഹ്സാനുള്ള മോനി ആണ് 58 ദശലക്ഷം ഡോളര്‍ ചെലവില്‍ താജ്മഹലിന്റെ മാതൃകയില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.

ധാക്കയില്‍ നിന്നു 30 കിലോമീറ്റര്‍ വടക്കു കിഴക്കായി അഞ്ചു വര്‍ഷം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്. ഇറ്റലിയില്‍ നിന്നു മാര്‍ബിളും ബെല്‍ജിയത്തില്‍ നിന്നു വജ്രങ്ങളും ഇറക്കുമതി ചെയ്താണ് നിര്‍മാണം നടത്തിയിരിക്കുന്നത്. 160 കിലോഗ്രാം വെങ്കലവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ കാര്യാലയത്തിലെ സ്ഥാനപതി പറഞ്ഞു. ചരിത്ര മ്യൂസിയങ്ങളെ അതേപടി പകര്‍ത്തി നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കേണ്ടതുണ്ട്. താജ്മഹലിന്റെ അതേ രൂപമാണ് നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നു മനസിലാക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ മേഖലയിലേക്ക് പ്രവേശനാനുമതിയില്ല. അവിടം സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് സംസാരിച്ചു വരികയാണ്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+