കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമയ്‌ക്കെതിരെ സിബിഐ ഉന്നയിച്ച പ്രധാനപരാതികള്‍

  • By Staff
Google Oneindia Malayalam News

1 ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് ഹേമ സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.

2 പ്രതിഭാഗം അഭിഭാഷകര്‍ അവരുടെ രീതിയില്‍ സംഭവം വിവരിക്കുമ്പോള്‍ ജഡ്ജി സിബിഐയോട് അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

3 കഴിഞ്ഞ 11നാണ് ജാമ്യാപേക്ഷയില്‍ വാദം തുടങ്ങിയത്. എറണാകുളം സബ്ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ സെഫിയുമായി ജയിലറുടെ അസാന്നിദ്ധ്യത്തില്‍ കൂടിക്കാഴ്ച നടത്താന്‍ അഭിഭാഷകന് ജസ്റ്റിസ് ഹേമ അനുമതി നല്‍കി. പ്രതിയുമായി സംസാരിച്ച് വസ്തുതകള്‍ ബോധിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം.

4 സിസ്റ്റര്‍ സെഫിക്ക് കുറ്റം ഏറ്റുപറയാതിരിക്കാന്‍ അവകാശമുണ്ട്. പ്രതി പറഞ്ഞ കാര്യങ്ങള്‍ അഭിഭാഷകനു രഹസ്യമായി സൂക്ഷിക്കാനും സാധിക്കും. ഈ സാഹചര്യത്തില്‍ പ്രതിയെ കാണാന്‍ അനുവദിച്ചതെന്തിനെന്ന ചോദ്യം നിലനില്‍ക്കുന്നു. പ്രതിഭാഗം അഭിഭാഷകന്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാതെയാണ് ജസ്റ്റിസ് ഹേമ അവസരം അനുവദിച്ചത്.

5 ജസ്റ്റിസ് ഹേമയുടെ നിര്‍ദ്ദേശമനുസരിച്ച് 22 വാല്യമുള്ള മുഴുവന്‍ കേസ് ഡയറിയും പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കോംപാക്ട് ഡിസ്കും കൈമാറിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്തതിനുശേഷമുള്ള കേസിന്റെ വിശദാംശങ്ങളും രേഖകളും ജഡ്ജി ആവശ്യപ്പെട്ടെങ്കിലും അന്വേഷണത്തിന് ആവശ്യമുള്ളതിനാല്‍ നല്‍കിയില്ല. ഒരുഘട്ടത്തില്‍ ഈ വിവരങ്ങളും ആവശ്യമാണെന്ന് ജഡ്ജി നിര്‍ബന്ധം പിടിച്ചിരുന്നു.

6 നിര്‍ണായക തെളിവുകളടങ്ങുന്ന കേസ് ഡയറിയിലെ ഭാഗങ്ങള്‍ ജഡ്ജി തുറന്ന കോടതിയില്‍ വായിച്ചു. ബാംഗ്ളൂര്‍ ഫോറന്‍സിക് ലാബില്‍ നിന്നു ഹൈക്കോടതിക്ക് നേരിട്ടു ലഭിച്ച നാര്‍ക്കോ സി.ഡി പൂര്‍ണമല്ലെന്നും ജഡ്ജി പറഞ്ഞു. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ പരിശോധിച്ചതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് കാണാനാകുന്നതെന്ന് ജഡ്ജി തുറന്ന കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി മുറിയില്‍ വച്ച് സി.ഡി പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

7 കഴിഞ്ഞ 15നു കേസ് മാറ്റിവയ്ക്കാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നിട്ടും അന്വേഷണത്തെക്കുറിച്ച് ജഡ്ജി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി. നാര്‍ക്കോ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും അപാകതയുണ്ടെന്നും വിലയിരുത്തി. പുറപ്പെടുവിക്കാന്‍ പോകുന്ന ഉത്തരവിനെക്കുറിച്ചും സൂചന നല്‍കി.

8 കേസ് ഡയറി വായിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നു കേസിന്റെ വിശദാംശങ്ങള്‍ ചികഞ്ഞെടുക്കുന്നതും ശരിയല്ല. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്നും കേസ് ഡയറി തുറന്ന കോടതിയില്‍ വായിക്കുമെന്നും ജസ്റ്റിസ് ഹേമ ഉറപ്പിച്ചു പറഞ്ഞു.

9 നീതിയുടെ താത്പര്യം മുന്‍നിറുത്തി ജാമ്യാപേക്ഷ മറ്റേതെങ്കിലും ബെഞ്ചിലേക്ക് മാറ്റണം. കേസിന്റെ മുഴുവന്‍ ഫയലുകളും വിളിച്ചുവരുത്തി മറ്റേതെങ്കിലും കോടതിയുടെ പരിഗണനയ്ക്ക് വിടണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X