ആത്മഹത്യാശ്രമം പൂജാരി മൊബൈലില്‍ പകര്‍ത്തി
തിരുവനന്തപുരം: ആറ്റിങ്ങല്‍ സ്വദേശിയായ പൂജാരി ആത്മഹത്യാശ്രമം മൊബൈലില്‍ പകര്‍ത്തി. കാമുകി മരിച്ചതില്‍ മനംനൊന്താണ് ഇരുപതുകാരനായ ലിബിന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ആറ്റിങ്ങല്‍-ചിറയിന്‍കീഴ് റോഡ് ഇരട്ടപ്പന മാടന്‍നട ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് ലിബിന്‍. ചൊവ്വാഴ്‌ച വൈകീട്ട് ഇയാളെ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ ക്ഷേത്രം കമ്മിറ്റി ഓഫീസിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
ക്ഷേത്രം തുറക്കേണ്ട സമയം കഴിഞ്ഞിട്ടും പൂജാരി എത്താതിരുന്നപ്പോള്‍ നാട്ടുകാര്‍ കാര്യം കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ഇവര്‍ വന്ന് ക്ഷേത്രത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസില്‍ അവശനായിക്കിടക്കുന്ന ലിബിനെ കണ്ടെത്തിയത്.
ഉടനെതന്നെ ഇയാളെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിബിന്‍ ഇപ്പോഴും അപകട നില തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ലിബിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ആറ്റിങ്ങല്‍ പൊലീസാണ് ആത്മഹത്യാ ശ്രമം ക്യാമറയില്‍ പകര്‍ത്തിയതായി കണ്ടെത്തിയത്.












Click it and Unblock the Notifications