Get Updates
Get notified of breaking news, exclusive insights, and must-see stories!

കലോത്സവത്തിന്‌ കൊടിയേറി

തിരുവനന്തപുരം: ഏഴ്‌ ദിവസം നീളുന്ന 49-ാമത്‌ സ്‌കൂള്‍ കലോത്സവത്തിന്‌ അനന്തപുരിയില്‍ കൊടിയേറി. 9.30ന്‌ ഡിപിഐ മുഹമ്മദ്‌ ഹനീഷ്‌ പ്രധാന വേദിയില്‍ പതാകയുയര്‍ത്തിയതോടെ മത്സരങ്ങള്‍ക്ക്‌ തുടക്കമായി.

മേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം പുത്തരിക്കണ്ടത്തെ പ്രധാന വേദയില്‍ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ നിര്‍വഹിയ്‌ക്കും. 16 വേദികളില്‍ 216 ഇനങ്ങളിലായി 7,624 കൗമാര പ്രതിഭകളാണ്‌ കലോത്സവത്തില്‍ മാറ്റുരയ്‌ക്കുന്നത്‌.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഏറെ സവിശേഷതകളോടെയാണ്‌ ഇത്തവണത്തെ കലോത്സവം നടക്കുക.

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കലോത്സവങ്ങള്‍ സംയോജിപ്പിച്ച്‌ നടത്തുന്ന ആദ്യ മേളയെന്നതാണ്‌ ഇതില്‍ പ്രധാനം. ഇത്‌ കൂടാതെ കലോത്സവ നിയമാവലി പരിഷ്‌ക്കരിച്ച്‌ വിധി നിര്‍ണയത്തിലടക്കം കാതലായ മാറ്റങ്ങള്‍ ഇത്തവണ നടപ്പാക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+