ബംഗ്ലാദേശില്‍ അവാമി ലീഗിനിന് വന്‍ വിജയം
ധാക്ക: ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ശൈഷ് ഹസീന നിയക്കുന്ന അവാമി ലീഗിന് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന 299 മണ്ഡലങ്ങളില്‍ 263 ഇടങ്ങളില്‍ അവാമി ലീഗ് സഖ്യം വിജയം കൊയ്‌തു. അവാമി ലീഗിന് മാത്രം 229 സീറ്റുകളുണ്ട്.
മുഖ്യ എതിരളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎസ്‌പി)യ്‌ക്ക് 31 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ബിഎന്‍പി ആരോപിച്ചു.
രണ്ട് വര്‍ഷത്തെ അടിയന്തരാവസ്ഥയ്‌ക്ക് വിരാമമിട്ട് തിങ്കളാഴ്‌ച നടന്ന പൊതു തിരഞ്ഞെടുപ്പിനെ ജനങ്ങള്‍ ആവേശപൂര്‍വമാണ് വരവേറ്റത്.
രാജ്യത്തെ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് നിലവിലെ പട്ടാള ഭരണത്തിനോടുള്ള ജനങ്ങളുടെ കടുത്ത എതിര്‍പ്പ് കൂടിയാണ് വെളിപ്പെടുത്തുന്നത്. 39 പാര്‍ട്ടികളില്‍ നിന്നായി 1555 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.












Click it and Unblock the Notifications