സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടം നടത്തിയെന്ന്
പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടം നടത്തിയതായി വാര്‍ത്ത. ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ഇരുപാര്‍ട്ടികളെയും വെട്ടിലാക്കിയിരിക്കുകയാണ്.
ബിജെപി സംസ്ഥാന സമിതിയംഗം എന്‍ ശിവരാജന്റെ മൊബൈല്‍ ഫോണ്‍ ബില്ലുള്‍പ്പെടെയുള്ള തെളിവുകളുമായിട്ടാണ് വാര്‍ത്തവന്നിരിക്കുന്നത്.
ശിവരാജന്റെ ഫോണില്‍ നിന്നും സിപിഎം ജില്ലാ സെക്രട്ടറി പി ഉണ്ണി, ഷൊര്‍ണൂര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഒറ്റപ്പാലം എംഎല്‍എ എം ഹംസ പാലക്കാട്ടുള്ള ഒരു വ്യവസായി എന്നിവരുടെ ഫോണിലേയ്‌ക്ക് മുപ്പതോളം കോളുകളാണ് വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ തിരഞ്ഞെടുപ്പ് ദിവസം വരെയാണ് ഫോണ്‍ വിളികള്‍ നടന്നത്.
ഈ സംഘത്തിലുള്‍പ്പെട്ട വ്യവസായി തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ പണവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ജനകീയ വികസനസമിതി അധ്യക്ഷന്‍ എം.ആര്‍ മുരളി തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ബദ്ധശശത്രുക്കളായി അഭിനയിക്കുകയും വോട്ടുകച്ചവടം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും തനിനിറം വെളിച്ചത്തുവന്നതായി മുരളി അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications