കോണ്‍സ്റ്റബിള്‍ വിനയയ്ക്ക് വീണ്ടും സസ്പപെന്‍ഷന്‍
കല്‌പറ്റ: കേരള പൊലീസിലെ വിവാദ നായിക വിനയയ്‌ക്ക് വീണ്ടും സസ്‌പെന്‍ഷന്‍. അച്ചടക്ക ലംഘനത്തിന്‍റെ പേരിലാണ് വനിയയ്ക്ക് വീണ്ടും സസ്പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
അച്ചടക്കലംഘനത്തിന്റെ പേരില്‍ ഇതിന് മുന്പും ഏറെക്കാലം വിനയ സേനയ്ക്ക് പുറത്തായിരുന്നു. പുല്‌പള്ളി സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ സ്ഥലംമാറ്റത്തിന്റെ ഭാഗമായി നടന്ന സല്‍ക്കാരമാണ് ഇത്തവണ വിനയയുടെ സസ്‌പെന്‍ഷന് കാരണമായത്
പുല്‌പള്ളിയിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ എഎസ്‌ഐയായി സ്ഥാനക്കയറ്റം നേടി കോഴിക്കോട് റൂറലിലേക്കു പോകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സല്‍ക്കാരമാണ് വിവാദമായത്.
ചീട്ടുകളിക്കാരും ക്വട്ടേഷന്‍ സംഘങ്ങളും ഒരുക്കിയ വിരുന്നില്‍ മദ്യപിച്ചു ലക്കുകെട്ട ചില പോലീസുകാര്‍ പ്രശ്‌നമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ വിനയയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് വാര്‍ത്തയായിരുന്നു. പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ ഇത് നാണക്കേടായി.
അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28നാണ് സംഭവം നടന്നത്.
ഇതിനെത്തുടര്‍ന്ന് എസ്‌പി സി. ഷറഫുദ്ദീന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും വിനയയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശചെയ്യുകയുമാണുണ്ടായത്.
സ്ഥലംമാറിപ്പോയ പോലീസുകാരനെതിരെയുള്ള റിപ്പോര്‍ട്ട് കോഴിക്കോട് റൂറല്‍ എസ്.പിയ്ക്ക് അയച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയും നടപടിയുണ്ടാകും. പൊലീസിലെ പുരുഷമേധാവിത്തത്തിനെതിരെയുള്ള നിയമയുദ്ധത്തിലൂടെയാണ് വിനയ പ്രശസ്തയായത്.












Click it and Unblock the Notifications