കോടതിയലക്ഷ്യം പിണറായി നേരിട്ട് ഹാജരാകണം
തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ വിചാരണ നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫിലിപ്പ് തോമസ് ഉത്തരവിട്ടു.
കിളിരൂര്‍ കേസില്‍ ഫയല്‍ പൂഴ്‌ത്തിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇതേ കോടതി ഉത്തരവിട്ടിരുന്നു. ഈ നടപടിയെ പിണറായി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
പിണറായിയുടെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് നല്‌കിയ പരാതിയിലാണ് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്. കേസില്‍ എതിര്‍കക്ഷിയായ പിണറായി വിജയന് കന്റോണ്‍മെന്റ് എ.സി മുഖാന്തരം നോട്ടീസ് അയക്കും. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ നേരിട്ട് അന്വേഷണം നടത്താനും മജിസ്‌ട്രേറ്റ് തീരുമാനിച്ചിട്ടുണ്ട്.
മന്ത്രി ശ്രീമതിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷിക്കാന്‍ ഉത്തരവിട്ട കോടതിയ്‌ക്ക് സാമാന്യ ബോധമില്ലെന്ന് പിണറായി പറഞ്ഞതായാണ് നാഗരാജിന്റെ പരാതിയിലുള്ളത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് അന്വേഷിച്ച പോലീസ് കിളിരൂര്‍ ഫയലുകള്‍ പൂഴ്‌ത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ അതുണ്ടെന്നും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications