കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണക്യ സൂത്രങ്ങള്‍ മെനഞ്ഞ്‌ വിഎസ്‌

  • By Staff
Google Oneindia Malayalam News

പിണറായി വിജയന്
കേസില് പ്രതിപ്പട്ടികയിലുള്ള സ്ഥിതിയ്‌ക്ക്‌ പിണറായി രാജിവയ്‌ക്കട്ടെയെന്ന്‌ കേന്ദ്രനേതൃത്വം പറയുമെന്ന്‌ വിഎസിന്റെ വ്യാമോഹം പാഴായിപ്പോയി. എന്തായാലും അദ്ദേഹത്തിന്‌ ഇനിയും പലതും ചെയ്യാനുണ്ട്‌. അതോര്‍ത്ത്‌ പിണറായിയ്‌ക്കും അനുയായികള്‍ക്കും ഉറക്കം നഷ്ടപ്പെടുകയും ചെയ്‌തിരിക്കണം. കാരണം സംഗതി പരസ്യപ്രസ്‌താവനയോ വിഭാഗീയ പ്രവര്‍ത്തനമോ ഒന്നമല്ല നല്ല അസ്സല്‍ അഴിമതി, അതും കേസിലെ പ്രതിപ്പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്‌ എങ്ങനെ സമാധാനമുണ്ടാകും.

വിഎസിന്‌ ഇനി ചെയ്യാനുള്ളത്‌ കേന്ദ്രത്തിലല്ല സംസ്ഥാനത്തിനകത്തുതന്നെ. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ആലപ്പുഴയില്‍ പിണറായിയ്‌ക്കെതിരെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

പിണറായി വിരുദ്ധ കാംപെയിന്‍ നടത്താനുള്ള വിഎസ്‌ പക്ഷത്തിന്റെ സ്വകാര്യ അജണ്ടയുടെ ഭാഗമാണിതെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ലാവിലന്‍ പിണറായിയെ പാര്‍ട്ടി പുറത്താക്കുക, പിണറായിയ്‌ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ പോസ്‌റ്ററുകളിലുള്ളത്‌. ആലപ്പുഴ ചെത്ത്‌ തൊഴിവാളി യൂണിയന്‍ ഓഫീസ്‌, ബസ്‌ സ്റ്റാന്റ്‌ എന്നിവിടങ്ങളിലാണ്‌ പോസ്‌റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്‌.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വഎസിന്‌ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചസമയത്ത്‌ പ്രത്യക്ഷപ്പെട്ട പോസ്‌റ്ററുകളെക്കുറിച്ച്‌ ആളുകള്‍ മറന്നുപോകാനിടയില്ല. അന്ന്‌ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന്‌‌ ആവശ്യപ്പെട്ടവര്‍തന്നെയല്ലേ ഇപ്പോള്‍ പിണറായി രാജിവയ്‌ക്കണമെന്ന്‌ പറഞ്ഞ്‌ പോസ്‌റ്റര്‍ പതിച്ചതിനും പിന്നില്‍.

പോസ്‌റ്റര്‍ പതിച്ചത്‌ അതേ കൈകളാവില്ലെങ്കിലും അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി ഒന്നുതന്നെയാകണമെന്ന്‌ തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിയുടെ ആവശ്യമില്ല. മാത്രവുമല്ല പോസ്‌റ്റര്‍ പ്രത്യേക്ഷപ്പെട്ടത്‌ തിരുവന്തപുരത്തോ, കൊച്ചിയലോ കണ്ണൂരോ അല്ല ആലപ്പുഴയിലാണ്‌.

വിഎസിന്‌ സ്ഥാനാര്‍ത്ഥിത്വം നല്‍കാനായി അന്ന്‌ ഒരുകൂട്ടമാളുകള്‍ പ്രകടനം നടത്തിയെങ്കില്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ ആലപ്പുഴയില്‍ വീണ്ടും പ്രകടനം നടക്കും പ്രകടനക്കാരുടെ ആവശ്യം പിണറായിയുടെ രാജിയായിരിക്കുമെന്നതില്‍ ഒട്ടും സംശയം വേണ്ട.

വെട്ടിനിരത്തലും വിമര്‍ശനങ്ങളും കൊണ്ട്‌ പൊറുതിമുട്ടിക്കൊണ്ടിരുന്ന വിഎസ്‌ പക്ഷത്തിന്‌ സ്വകാര്യമായി സന്തോഷിക്കാനും ആഘോഷിക്കാനും കിട്ടിയിരിക്കുന്ന അവസരമാണിത്‌. ആദ്യമായാണ്‌ പാര്‍ട്ടിയുടെ ഒരു ഉന്നത നേതാവ്‌ ഒരു അഴിമതിക്കേസില്‍ പ്രതിയാകുന്നതെന്ന കാര്യം കൂടിയാലോചിക്കുമ്പോള്‍ വിഎസ്‌ പക്ഷത്തിന്‌ കുശാലായി.

ഇനി തന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ വിമര്‍ശനങ്ങളും താക്കീതുകളും വരുമ്പോള്‍ വിഎസിന്‌ വലിച്ചിഴയ്‌ക്കാന്‍ ഇതിലേറെ വലിയ എന്തു കാര്യമാണ്‌ കിട്ടാനുള്ളത്‌. പിണറായി കേസില്‍ ഒന്‍പതാം പ്രതിയാണെന്നും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നുമുള്ള സിബിഐ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പരസ്യമാവുകയും ചെയ്‌തിരിക്കുന്നു. പിണറായിയെ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും താഴെയിറക്കി കണ്ണൂര്‍ ലോബിയെന്ന്‌ വിളിക്കപ്പെടുന്ന പിണറായി റാക്കറ്റിനെ നിഷ്‌പ്രഭമാക്കാന്‍ വിഎസ്‌ ചാണക്യസൂത്രങ്ങള്‍ മെനയുകയായിരിക്കണം.

വിഎസ്‌ കളിതുടങ്ങിവിഎസ്‌ കളിതുടങ്ങി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X