കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പോര്‌ പോസ്‌റ്റര്‍ വഴി !!

  • By Staff
Google Oneindia Malayalam News

Poster Against Pinarayi
എന്തായാലും പിണറായി വിരുദ്ധ ലോബി കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന്‌ ഉറപ്പാണ്‌. കോട്ടയത്തെ ശാസ്‌ത്രി റോഡിലും, നഗമ്പടത്തുമാണ്‌ പോസ്‌റ്ററുകള്‍ ആദ്യം കണ്ടത്‌. ഏതോ ഓഫ്‌സെറ്റ്‌ പ്രസില്‍ അച്ചടിച്ചതാണ്‌ പോസ്‌റ്റര്‍. കോട്ടയത്ത്‌ മാത്രമല്ല ദില്ലിയിലും പിണറായിയ്‌ക്കെതിരെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ദില്ലിയിലെ ജലന്ധറില്‍ പ്രത്യക്ഷപ്പെട്ട പോസ്‌റ്ററുകള്‍ പിണറായിയെ പുറത്താക്കണമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ ഉപദേശിക്കുന്ന രീതിയിലുള്ളതാണ്‌. സഖാവ്‌ വിഎസിന്‌ പിന്നില്‍ എല്ലാവരും അണിനിരക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്ന പോസ്‌റ്റര്‍ ലാവിലന്‍ കേസില്‍ പിണറായിയ്‌ക്ക്‌ പങ്കുണ്ടെന്നും പറയുന്നു. ഇംഗ്ലീഷില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്‌റ്ററുകളില്‍ ചില അക്ഷരത്തെറ്റുകളുമുണ്ട്‌.

എന്തായാലും ലാവലിന്‍ വിഷയത്തില്‍ ഇപ്പോഴും മൗനം ഭഞ്‌ജിക്കാന്‍ തയ്യാറാകാത്ത വിഎസിന്റെ മനസ്സുതന്നെയാണോ കോട്ടയത്തും ദില്ലിയിലും പ്രത്യക്ഷപ്പെട്ട പോസ്‌റ്ററുകള്‍ തുറന്നുകാണിയ്‌ക്കുന്നത്‌. ഇത്രയൊക്കെ ചെയ്യിക്കാന്‍ വിഎസ്‌ സഖാവിന്‌ കഴിയുമോയെന്ന്‌ ചിലര്‍ ചോദിക്കുമ്പോള്‍ വിഎസിന്‌ കൂര്‍മ്മ ബുദ്ധിയാണെന്നും ഇപ്പോള്‍ കയ്യില്‍ക്കിട്ടിയിരിക്കുന്ന ലാവലിന്‍ വടികൊണ്ട്‌ വിഎസ്‌ പിണറായിയെ പൊതിരെതല്ലി താഴെയിറക്കുമെന്ന്‌ പറയുന്നവരും കുറവല്ല.

എന്തായാലും പോസ്‌റ്റര്‍ പതിക്കുന്ന രീതിയില്‍ത്തന്നെ ഇതിന്‌ പിന്നില്‍ പരിശ്രമിക്കുന്നവര്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. സാധാരണയായി കയ്യെഴുത്തു പോസ്‌റ്ററുകളായിരുന്നു സഖാക്കള്‍ വിഭാഗീയതയ്‌ക്ക്‌ മൂര്‍ച്ചയേറുമ്പോള്‍ എതിര്‍പക്ഷത്തിനെതിരെ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോഴത്തേത്‌ നല്ല ഭംഗിയായി പ്രസില്‍ അച്ചടിച്ചാണ്‌ പതിച്ചിരിക്കുന്നത്‌. മാത്രമല്ല പലപ്പോഴും മലയാളം മാത്രം സംസാരിച്ചിരുന്ന ഇത്തരം പോസ്‌റ്ററുകള്‍ ഇത്തവണ ഇംഗ്ലീഷും പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

പരസ്‌പരം താഴ്‌ത്തിക്കെട്ടാനായി പരസ്യപ്രസ്‌താവനകളെ കൂട്ടുപിടിച്ചിരുന്ന വിഎസ്‌, പിണറായി പക്ഷങ്ങള്‍ പോസ്‌റ്റര്‍ പോര്‌ എന്ന പുതിയൊരു രീതിയ്‌ക്ക്‌ തുടക്കമിട്ടുകഴിഞ്ഞു. ഇനി കേരള സിപിഎമ്മിലുണ്ടാകുന്ന കോലാഹലങ്ങള്‍ കാത്തിരുന്നു കാണാം.

അടുത്തപേജില്

അഭയകേസും പിണറായിയും തമ്മില്‍അഭയകേസും പിണറായിയും തമ്മില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X