കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം റിപ്പബ്‌ളിക്‌ ദിനാഘോഷത്തില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ രാജ്യം അറുപതാം റിപ്പബ്‌ളിക്‌ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യത്തെ റിപ്പബ്‌ളിക്‌ ദിന ചടങ്ങാണിത്‌.

മന്‍മോഹന്‍ സിങ്‌ ഹൃദയശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ വിശ്രമത്തിലായതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി സൈനികരുടെ അഭിവാദ്യം സ്വീകരിയ്‌ക്കും ഇതാദ്യമായാണ്‌ ഒരു മലയാളി റിപ്പബ്‌ളിക്‌ ദിനത്തില്‍ സേനയുടെ അഭിവാദ്യം സ്വീകരിയ്‌ക്കുന്നത്‌.

മുംബൈ ആക്രമണത്തില്‍ ഭീകരരെ അമര്‍ച്ച ചെയ്‌ത്‌ രാജ്യത്തിന്റെ യശസ്സ്‌ വാനോളമുയര്‍ത്തിയ ദേശീയ സുരക്ഷാ സേന ഇതാദ്യമായി റിപ്പബ്‌ളിക്‌ ദിന പരേഡില്‍ അണിനിരക്കും.

കസാഖിസ്ഥാന്‍ പ്രസിഡന്റ്‌ നൂര്‍ നസര്‍ബയേവ്‌ ആണ്‌ റിപ്പബ്‌ളിക്‌ ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥി. ഇന്ത്യാ ഗേറ്റിന്‌ സമീപം നടക്കുന്ന റിപ്പബ്‌ളിക്‌ ദിന പരേഡ്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി,കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, സൈനികോദ്യഗസ്ഥര്‍ തുടങ്ങിയവര്‍ വീക്ഷിയ്‌ക്കും.

ഞായറാഴ്‌ച ദില്ലിയ്‌ക്കടുത്ത്‌ നോയിഡയില്‍ രണ്ട്‌ തീവ്രവാദികളെ പോലീസ്‌ കണ്ടെത്തി വധിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ ഏര്‍പ്പാടുകളില്‍ യാതൊരു വീട്ടുവീഴ്‌ചയും വേണ്ടെന്ന നിര്‍ദ്ദേശമാണ്‌ പ്രതിരോധ വകുപ്പ്‌ നല്‌കിയിരിക്കുന്നത്‌.

അര്‍ദ്ധ സൈനിക വിഭാഗങ്ങളിലെ 5000ത്തോളം സുരക്ഷാ ഭടന്‍മാര്‍ ഉള്‍പ്പെടെ 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ്‌ ദില്ലിയില്‍ വിന്യസിച്ചിരിയ്‌ക്കുന്നത്‌. റിപ്പബ്‌ളിക്‌ പരേഡ്‌ നടക്കുന്ന വീഥിയില്‍ 100 ക്ലോസഡ്‌ സര്‍ക്യൂട്ട്‌ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

രാജ്‌പഥിലെ ഒന്നര കിലോമീറ്റര്‍ ചുറ്റളിവില്‍ മാത്രം 22 ക്യാമറകളുണ്ട്‌. ഇതിന്‌ പുറമെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X