കേരള രക്ഷാ മാര്‍ച്ച് തിങ്കളാഴ്‌ച തുടങ്ങുന്നു
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് ഫെബ്രുവരി ഒമ്പതിന് നാല് മണിയ്‌ക്ക് കാസര്‍കോട് ഹൊസങ്കടിയില്‍ ആരംഭിയ്‌ക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയക്ക് പതാക കൈമാറി മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യും. അഞ്ച് മണിയ്‌ക്ക് കാസര്‍കോട്ട് ജാഥയ്‌ക്ക് സ്വീകരണം നല്‌കും.
ഇടത് സര്‍ക്കാരിന്റെ ഭരണപരാജയവും രാജ്യം നേരിടുന്ന ഭീകരവാദവും വര്‍ഗീയതയും തുറന്നു കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിയ്‌ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന ജാഥ മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിയ്‌ക്കും.
യാത്രയുടെ സമാപന സമ്മേളനത്തില്‍ കെ. കരുണാകരന്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ കെ. സുധാകരന്‍ എംഎല്‍എ, എം.കെ രാഘവന്‍, കോടോത്ത് ഗോവിന്ദന്‍ നായര്‍, നിര്‍വാഹക സമിതി അംഗം പി. ഗംഗാധരന്‍ നായര്‍, ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു, പി കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications