Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വിമതരെ പിന്തുണക്കില്ല: ചെന്നിത്തല

പാലക്കാട്‌: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി തന്നെ മത്സരിയ്‌ക്കുമെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.

വടകരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ പരിഗണിയ്‌ക്കുന്നുണ്ടെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാകാം തങ്കച്ചന്‍ ഇത്തരമൊരു സൂചന നല്‌കിയത്‌.

കേരള രക്ഷാ മാര്‍ച്ചിനോട്‌ അനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ചെന്നിത്തല

വടകരയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ ഘടകകക്ഷികളില്‍ നിന്നും പല അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്‌. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈ അഭിപ്രായങ്ങളും പരിഗണിയ്‌ക്കും. എന്നാല്‍ സിപിഎം വിമതരുമായി യുഡിഎഫ്‌ സംഖ്യത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഎമ്മിനോടുള്ള സമീപനം തന്നെയാണ്‌ സിപിഎം വിമതരോടുള്ളതും. സിപിഎമ്മിനെ പരാജയപ്പെടുത്തുന്നതിനുള്ള പ്രത്യേക സാഹചര്യം ഉരുത്തിരഞ്ഞിപ്പോഴാണ്‌ ഷൊര്‍ണൂരില്‍ സിപിഎം വിമതരെ പിന്തുണച്ചത്‌.

എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ മോഡല്‍ ആവര്‍ത്തിയ്‌ക്കില്ലെന്ന്‌ ചെന്നിത്തല പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കില്ലെന്ന സിപിഎം വിമതരുടെ പ്രഖ്യാപനമാണ്‌ കോണ്‍ഗ്രസിന്റെ ചുവട്‌ മാറ്റത്തിന്‌ പിന്നിലെന്നാണ്‌ കരുതപ്പെടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+