ജോലി തേടിയെത്തിയ 16കാരിയെ പീഡിപ്പിച്ചു
ദില്ലി: ജോലി തേടിയെത്തിയ പതിനാറുകാരിയെ പണം കൊടുത്തു വാങ്ങി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും ജോലി തേടിയാണ് പെണ്‍കുട്ടി ദില്ലിയിലെത്തിയത്.
ട്രെയിനിറങ്ങിയ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവതി ജോലിയും താമസസൗകര്യവും ലഭ്യമാക്കാം എന്ന വാഗ്ദാനം നല്കി വടക്കന്‍ ദില്ലിയിലെ ജഹാംഗീര്‍പുരിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി ഒരു ലക്ഷം രൂപയ്ക്ക് രണ്ടു പേര്‍ക്ക് വില്ക്കുകയായിരുന്നു.
സോനേപത് സ്വദേശിയായ ജഗദീഷിനും അദ്ദേഹത്തിന്റെ മകനുമാണ് തന്നെ വിറ്റതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പിതാവും മകനും മറ്റു മൂന്നു പേരും തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
പിന്നീട് ഇവരുടെ പിടിയില്‍ നിന്നും തന്ത്രപൂര്‍വം രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ജഗദീഷിനെ അറസ്റ്റ് ചെയ്തെങ്കിലും മകനെ പിടികൂടാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications