Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്ക് പിന്നാലെ ഇറാഖ്; ഒപെക് സമ്പൂര്‍ണമായി തകരുമോ? ഒടുവില്‍ സൗദി അറേബ്യ മാത്രമാകും

ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് ഇറാഖ്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ രണ്ടാമത്തെ ശക്തി ഇറാഖ് ആണ്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഈ പശ്ചിമേഷ്യന്‍ രാജ്യം നിലവില്‍ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒപെകില്‍ നിന്ന് ഇറാഖ് രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന വരുമാന മാര്‍ഗം ക്രൂഡ് ഒയിലും വാതകവുമാണ്. എന്നാല്‍ ഇറാഖിന്റെ വരുമാനം 90 ശതമാനവും എണ്ണയില്‍ നിന്നാണ്. ഹോര്‍മുസ് പാത അടഞ്ഞു കിടന്നതിനാല്‍ കഴിഞ്ഞ രണ്ടു മാസം കടുത്ത ഞെരുക്കത്തിലായിരുന്നു രാജ്യം. ഇപ്പോള്‍ ഹോര്‍മുസ് തുറന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനുമാണ് ഇറാഖിന്റെ ആലോചന. എന്നാല്‍ ഇതിന് തടസമാണ് ഒപെകിലെ ക്വാട്ട സമ്പ്രദായം.

iraq follow uae opec quit

ഓരോ രാജ്യങ്ങള്‍ക്കും കയറ്റുമതിക്ക് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട് ഒപെക്. വിപണിയിലെ എണ്ണ ലഭ്യതയും വിലയും നിയന്ത്രിക്കുന്നതിനാണ് ക്വാട്ട സമ്പ്രദായം. തോന്നിയ പോലെ എല്ലാ രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും തുടങ്ങിയാല്‍ വിപണിയുടെ താളംതെറ്റും. വില കുത്തനെ കുതിക്കുകയോ ഇടിഞ്ഞുവീഴുകയോ ചെയ്യും. ഇതൊഴിവാക്കണം എന്നാണ് ഒപെകിന്റെ നിര്‍ദേശം. ഒപെകിലെ പ്രധാന രാജ്യം സൗദി അറേബ്യയാണ്.

ക്വാട്ട സംവിധാനത്തില്‍ ഉടക്കിയാണ് യുഎഇ അടുത്തിടെ ഒപെകില്‍ നിന്ന് രാജിവച്ചത്. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നും ഉയര്‍ന്ന ക്വാട്ട അനുവദിക്കണമെന്നും ആയിരുന്നു യുഎഇയുടെ ആവശ്യം. ഇത് തള്ളിയതോടെ യുഎഇ ഒപെക് വിടുകയായിരുന്നു. ഇപ്പോള്‍ യാതൊരു നിയന്ത്രണവുമായില്ലാതെ യുഎഇ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ അയക്കുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറിക്കഴിഞ്ഞു.

ഒപെക് തകരുമോ, അമേരിക്കയുടെ ആഗ്രഹവും അതുതന്നെ

യുഎഇയുടെ സമാനമായ ആവശ്യം തന്നെയാണ് ഇറാഖും മുന്നോട്ട് വെക്കുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യേണ്ടതുണ്ടെന്ന് ഇറാഖ് പറയുന്നു. എന്നാല്‍ ഒപെക് ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഇറാഖ് ഒപെകില്‍ നിന്ന് രാജിവെച്ചേക്കും. ഒന്നുകില്‍ കൂടുതല്‍ കയറ്റുമതി, അല്ലെങ്കില്‍ ഒപെക് വിടുക എന്നീ രണ്ട് ഒപ്ഷനുകളാണ് ഇറാഖിന് മുന്നിലുള്ളത്.

ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും സുപ്രധാന തീരുമാനം എടുക്കുക എന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഷഫാഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒപെക് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. അതുകൊണ്ടുതന്നെ ഒപെകില്‍ നിന്ന് രാജിവെക്കാന്‍ ഇറാഖിന് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദവും ഉണ്ടായേക്കാം.

യുഎഇ രാജിവെച്ചതിനേക്കാള്‍ വലിയ തിരിച്ചടിയാകും ഇറാഖ് രാജിവെച്ചാല്‍ ഒപെക് നേരിടുക. ഇപ്പോള്‍ തന്നെ എണ്ണ കയറ്റുമതിയില്‍ ഒപെകിന്റെ നിയന്ത്രണം കുറഞ്ഞു വരികയാണ്. ഇറാഖ് കൂടി പുറത്തു പോയാല്‍ കൂട്ടായ്മയിലെ പ്രധാന ശക്തി സൗദി അറേബ്യ മാത്രമായി ചുരുങ്ങും. ഇത് ഒപെകിന് എണ്ണ വില നിയന്ത്രിക്കുന്നതിലുള്ള ശേഷി നഷ്ടപ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+