സ്വര്‍ണം തിരിച്ചുകയറി; രാവിലെ വാങ്ങിയവര്‍ ഭാഗ്യവാന്മാര്‍, ഉച്ചയ്ക്ക് സ്വര്‍ണവില 880 രൂപ വര്‍ധിച്ചു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചു. രാവിലെ വലിയ തോതില്‍ ഇടിഞ്ഞത് ആശ്വാസമായിരിക്കെയാണ് ഉച്ചയ്ക്ക് ശേഷമുണ്ടായ മാറ്റം. ഇനിയും വില കുറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊടുന്നനെ ചിത്രം മാറുകയും വില ഉയരുകയും ചെയ്തു. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം. കൂടാതെ രൂപ-ഡോളര്‍ മൂല്യത്തിലും മാറ്റം വന്നു.

ഡോളര്‍ സൂചിക 101ന് മുകളില്‍ തന്നെയാണെങ്കിലും അല്‍പ്പം താഴ്ന്നിട്ടുണ്ട്. ഇത് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയരാന്‍ കാരണമായി. ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ ഇതാണ് കാരണം. ഡോളര്‍ സൂചിക ഇനിയും താഴുകയാണെങ്കില്‍ സ്വര്‍ണവില ഉയരും. ഡോളറുമായി മല്‍സരിക്കുന്ന മറ്റു പ്രധാന ആറ് കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാകുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

gold price kerala june25 evening

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ജൂണ്‍ 22 മുതല്‍ ഓരോ ദിവസവും രണ്ട് തവണയായി വില കുറഞ്ഞിരുന്നു. ഇന്ന് രാവിലെ 2000 രൂപയില്‍ അധികം കുറഞ്ഞ് പവന് 102760 രൂപയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് വിലയില്‍ മാറ്റമുണ്ടായി. 103640 രൂപയാണ് പുതിയ പവന്‍ വില. 880 രൂപയാണ് കൂടിയത്. ഗ്രാമിന് 12955 രൂപ നല്‍കണം. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില ഉയരും.

നിലവില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.13 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം സ്വര്‍ണവിലയ്ക്ക് പുറമെ ഉപഭോക്താവ് നല്‍കണം. സാധാരണ ആഭരണങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് പണിക്കൂലി, ജിഎസ്ടി മൂന്ന് ശതമാനവും. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് വളരെ ചെറിയ സംഖ്യയായിരിക്കും. ഇതെല്ലാം ചേരുമ്പോള്‍ പവന് ചുരുങ്ങിത് 9000 രൂപയെങ്കിലും അധികം നല്‍കേണ്ടി വരും. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലിയും കൂടും.

സാധാരണ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ജ്വല്ലറികളില്‍ ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കുക. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം കിട്ടും. 18, 14, 9 കാരറ്റ് സ്വര്‍ണങ്ങളും വിപണിയില്‍ ലഭ്യമാണ്. ഒരോ കാരറ്റിനും 2500-3000 രൂപയുടെ കുറവ് ഗ്രാം വിലയില്‍ ഉണ്ടാകും. കാരറ്റ് കുറയുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ അംശം കുറയും. 18 കാരറ്റില്‍ 75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+