Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്ദ്യം ഭീകരസംഘടനകളെയും ബാധിച്ചു

ബഹറൈന്‍: ലോകത്തെ സമസ്‌തമേഖലകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യം അല്‍ ക്വയ്‌ദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെയും ബാധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്‌.

രണ്ടുദിവസമായി ബഹറൈനില്‍ നടന്നുവരുന്ന സുരക്ഷായോഗത്തിലാണ്‌ സാമ്പത്തിക മാന്ദ്യം ഭീകരസംഘടനകളെയും ബാധിച്ചിരിക്കുന്നുവെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാണിച്ചത്‌. ഭീകരാക്രമണങ്ങള്‍ നടത്താന്‍ ആഗോളതലത്തിലുള്ള ഭീകരസംഘടനകള്‍ക്ക്‌ പണം ലഭ്യമാകുന്നില്ല.

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തികമായി അരക്ഷിതമായതിനെത്തുടര്‍ന്നാണ്‌ ഭീകരസംഘടനകളും സാമ്പത്തിക പ്രശ്‌നത്തില്‍ അകപ്പെട്ടത്‌. 15000 യുഎസ്‌ ഡോളറാണ്‌ ഒരു ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക്‌ ആവശ്യമായ കുറഞ്ഞ തുകയെന്ന്‌ യുഎന്‍ നേതൃത്വത്തിലുള്ള അല്‍ക്വയ്‌ദ-താലിബാന്‍ നിരീക്ഷണ സംഘം സുരക്ഷാ യോഗത്തില്‍ പറഞ്ഞു.

ഭീകരവാദം തടയുന്നതിനായി ഭീകരസംഘടനകള്‍ നടത്തുന്ന ബാങ്കിങ്‌ ഇടപാടുകള്‍ എല്ലാ രാജ്യങ്ങളെലെയും ഭരണകൂടങ്ങള്‍ നിരീക്ഷണ വിധേയമാക്കണമെന്ന്‌ വാഷിങ്‌ടണിലെ സ്റ്റെയിന്‍ പ്രോഗ്രാം ഓണ്‍ കൗണ്ടര്‍ ടെററിസം ആന്റ്‌ ഇന്റലിജന്‍സ്‌ വിഭാഗം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+