കോണ്‍ഗ്രസ് എസ്പി സഖ്യം അവസാനിക്കുന്നു
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ശക്തി ദുര്‍ഗമായി ഉയര്‍ന്നുവരുന്ന മായാവതിയെ പരാജയപ്പെടുത്തകയെന്ന ലക്ഷ്യത്തോടെ രൂപീകരിയ്ക്കപ്പെട്ട കോണ്‍ഗ്രസ്-സമാജ് വാദി സഖ്യം തകര്‍ച്ചയിലേക്ക്.
വിശ്വാസ വോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാരിന് സഹായഹസ്തം നല്കിയതിനെ തുടര്‍ന്ന് രൂപപ്പെട്ട സഖ്യം തകര്‍ന്നുവെന്ന് സമാജ് വാദി പാര്‍ട്ടി സെക്രട്ടറി അമര്‍സിംഗ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ 24 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് സമാജ് വാദിയെ ചൊടിപ്പിച്ചത്.
കടുത്ത വാക്കുകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ദിവസം തന്നെ സഖ്യത്തിന് മരണദിനമായെന്ന് അമര്‍സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സമാജ്‌വാദിപാര്‍ട്ടിയുമായി നടത്തിയ സീറ്റ് വിഭജന ചര്‍ച്ചകളില്‍ 24 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 17 സീറ്റ് മാത്രമേ തരാനാകൂവെന്ന നിലപാടിലായിരുന്നു എസ്പി.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി 62 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
സഖ്യത്തിന്റെ ഭാവി എന്തായാലും സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലി, അമേഠി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല എന്ന് അമര്‍സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ച് അമര്‍ സിങ്ങും മകന്‍ അഖിലേഷ് യാദവും മത്സരിയ്ക്കുന്ന സീറ്റുകളില്‍ മത്സരിയ്ക്കില്ലെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications