യുപിഎ 257 സീറ്റ് നേടുമെന്ന് പ്രവചനം
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ ഘടകകക്ഷികള്‍ക്ക് 257 ഓളം സീറ്റ് ലഭിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നീല്‍സണ്‍ ഏജന്‍സി ഒരു ടിവി ചാനലിന് വേണ്ടി നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം.
543 അംഗ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. എന്‍ഡിഎയ്‌ക്ക് 184ഉം ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയ്‌ക്ക് 96ഉം സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസിന് പുറമെ ആര്‍ജെഡി, എല്‍ജെപി, സമാജ് വാദി പാര്‍ട്ടി എന്നീ കക്ഷികള്‍ക്കുകൂടിയാണ് 257 സീറ്റ് ലഭിക്കുക. എന്‍സിപിയ്‌ക്ക് 13സീറ്റുകളെങ്കിലും ലഭിക്കുമെന്നും സര്‍വ്വേയില്‍ പ്രവചനമുണ്ട്.
144 സീറ്റെങ്കിലും ലഭിക്കുന്ന കോണ്‍ഗ്രസായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 137 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്തുണ്ടാകും. ഇടത് മുന്നണിയ്‌ക്ക് മാത്രം 34 സീറ്റു കിട്ടും.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ആന്ധ്രയില്‍ തെലുങ്ക് ദേസം പാര്‍ട്ടിയും തരക്കേടില്ലാത്ത വിജയം നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ഇക്കുറി ഒന്‍പത് സീറ്റെങ്കിലും നേടും. യുപിയില്‍ സമാജ് വാദി പീര്‍ട്ടിയ്‌ക്ക് 30 സീറ്റ് ലഭിച്ചേയ്‌ക്കും. ശിവസേനയ്‌ക്ക് 12 സീറ്റ് കിട്ടിയേക്കും. ബീഹാറില്‍ ലാലു പ്രസാദ് യാദവ് വന്‍ പരാജയം നേരിടുമെന്നാണ് പ്രവചനം.












Click it and Unblock the Notifications