കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദള്‍ തിരിച്ചുവരുമെന്ന്‌ പ്രതീക്ഷിക്കുന്നു: പിണറായി

  • By Staff
Google Oneindia Malayalam News

Pinarayi Vijayan
കോഴിക്കോട്‌: ജനതാദളിന്‌ സിപിഎം രാജ്യസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും കേന്ദ്രനേതൃത്വം കൈക്കൊണ്ട ഈ തീരുമാനം ജനതാദള്‍ സംസ്ഥാന നേതൃത്വത്തെ അയിച്ചിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ജനതാദളിനെ മുന്നണിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയെന്നും രാഷ്‌ട്രീയ വഞ്ചന കാണിച്ചുവെന്നുമുള്ള ആക്ഷേപങ്ങള്‍ നിര്‍ഭാഗ്യകരമാണ്‌. ചവിട്ടി പുറത്താക്കിയെന്ന്‌ പറയുന്ന്‌ ശരിയല്ല. ആരും അവരെ പുറത്താക്കാന്‍ ആലോചിച്ചിട്ടില്ല- പിണറായി പറഞ്ഞു.

കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ മീറ്റ്‌ ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ്‌ കോഴിക്കോട്‌ സീറ്റ്‌ ചര്‍ച്ചയ്‌ക്ക്‌ വന്നത്‌. വയനാട്‌ ജനതാദളിന്‌ വിജയസാധ്യതയുള്ള മണ്ഡലമാണ്‌. എന്നാല്‍ അത്‌ അവര്‍ സ്വീകരിച്ചില്ല.

ജനതാദള്‍ വിട്ടുപോകുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിച്ചു. ദേശീയ നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. വയനാട്ടിലെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ പരിഹാരം കാണാമെന്നും രാജ്യസഭാ സീറ്റ്‌ നല്‍കാമെന്നും സിപിഎം ജനതാദള്‍ കേന്ദ്ര നേതൃത്വത്തിന്‌ വാഗ്‌ദാനം നല്‍കിയതാണ്‌.

അവര്‍ മുന്നണി വിട്ടുപോകുമെന്നും മുന്നണിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുമെന്നും ഇപ്പോഴും കരുതുന്നില്ല. ദീര്‍ഘകാലം ഒരുമിച്ചുപ്രവര്‍ത്തിച്ചവരാണ്‌ ഞങ്ങള്‍. ദള്‍ തിരിച്ചുവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌- അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിഎഫ്‌, ആര്‍എസ്‌എസ്‌ പട്ടികയില്‍പ്പെടുന്ന കക്ഷിയല്ല പിഡിപി അതുപോലെതന്നെയാണ്‌ ജനപക്ഷവും. ഇവര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ സഹായിക്കാമെന്ന്‌ പറഞ്ഞു. ഞങ്ങള്‍ അത്‌ സ്വാഗതം ചെയ്‌തു. പിഡിപി മുന്നണി ഘടകക്ഷിയോ മുന്നണിയുടെ ഭാഗമോ അല്ല-പിണറായി വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X