ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കലിന് സ്റ്റേ
തിരുവനന്തപുരം: കവടിയാറിലുള്ള ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കല്‍ നടപടി തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി സ്റ്റേ ചെയ്തു. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ ഒഴിപ്പിയ്ക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ പാടില്ലെന്ന് കോടതി ഉത്തരവിലുണ്ട്.
ചലച്ചിത്രതാരങ്ങളായ സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍ എന്നിവരുള്‍പ്പടെ ആറ് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ക്ലബിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പാടില്ലെന്നും, കേസില്‍ ക്ലബ് അംഗങ്ങള്‍ക്കും കക്ഷി ചേരാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേസിന് ആസ്പദമായ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖള്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. പുതുതായി സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍ ഇത് കോടതി തള്ളിക്കളയുകയായിരുന്നു. ക്ലബ് ഏറ്റെടുക്കുന്നതിന് നേരത്തെ ഹൈക്കോടതി അനുമതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications