ആംഗലയുടെ ഗര്‍ഭവാര്‍ത്തയുമായി വിഡ്ഢദിനം

വിഡ്ഢിദിനത്തില്‍ ലോകജനതയെ മൊത്തം വിഡ്ഢികളാക്കാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്തു. എന്തായാലും കാര്യം അറിയുമ്പോള്‍ മാത്രമേ അവര്‍ എത്രത്തോളം തന്റേടത്തോടെയാണ് വിഡ്ഢിദിനം ആഘോഷിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളു.
ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ ഗര്ഭിണിയാക്കിയാണ് എഫ്എഫ്എച്ച് ജനങ്ങളെ വിഡ്ഢികളാക്കിയത്. വാര്‍ത്താ ഏജന്‍സിയില്‍ നിന്നും കിട്ടിയ വാര്‍ത്ത ലോകത്തൊട്ടാകെയുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുകയും സംഭവത്തിന് വന്‍ പ്രചാരം നല്‍കുകയും ചെയ്തു.
രണ്ടുപ്രാവശ്യം വിവാഹിതയായ ആംഗലയ്ക്ക് കുഞ്ഞുങ്ങളില്ല. ഇപ്പോള്‍ ആംഗല ഗര്‍ഭിണിയാണെന്നും ഗര്‍ഭധാരണം നടന്നിട്ട് 15 ആഴ്ച കഴിഞ്ഞുവെന്നും സെപ്റ്റംബര്‍ 28ന് പ്രസവം നടക്കുമെന്നുമാണ് വാര്‍ത്താ ഏജന്‍സി ഏപ്രില്‍ ഒന്നിന് വാര്‍ത്ത നല്‍കിയത്. ഏജന്‍സിയിലെ റേഡിയോനിലയവും ഈ വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. ഒരു തവണയല്ല പലതവണ.
എന്നാല്‍ ചാന്‍സലറുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് വ്യക്തമായത്. ഒന്നാം തീയതി ഉച്ചകഴിഞ്ഞതോടെ വാര്‍ത്ത ഏജന്‍സി പിന്‍വലിക്കുകയും ചെയ്തു.
പിന്നാലെ വിഡ്ഢിദിനം ആഘോഷിക്കുകയായിരുന്നുവെന്നും സെപ്റ്റംബര്‍ 27ന് ജര്‍മ്മനിയില്‍ പൊതുതിരഞ്ഞെടുപ്പാണെന്നും ഫലം 28നാണ് പുറത്തുവരുക ഇതിനെയാണ് പ്രതീകാത്മകമായി മെര്‍ക്കല്‍ പ്രസവിക്കുമന്നു പറഞ്ഞതെന്നുമാണ് ഏജന്‍സി അധികൃതര്‍ വിശദീകരണവും നല്കി.
എന്തായാലും എഫ്എഫ്എച്ചിന്റെ വാര്‍ത്ത കോപ്പിയടിച്ച് ആംഗല ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പടച്ചുവിട്ട മാധ്യമങ്ങളും അതുവിശ്വസിച്ച ജനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളായി എന്ന് ചുരുക്കം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications