പ്രമോദ് മഹാജനെക്കുറിച്ച് പ്രവീണിന്റെ പുസ്‌തകം

പ്രമോദ് മഹാജനെ വെടിവച്ചുകൊന്ന കേസില്‍ പ്രവീണ്‍ ഇപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 'മൈ ആല്‍ബം' എന്ന് പേരിട്ടിരിക്കുന്ന 175 പേജുള്ള പുസ്‌തകം പ്രവീണിന്റെ ആത്മകഥയല്ലെന്നും അദ്ദേഹത്തിന്റെ അനുഭവങ്ങളാണെന്നുമാണ് ഭാര്യ സാരംഗി പറയുന്നത്.
മഹാജന്‍ കുടുംബത്തിലെ വ്യക്തിപരമായ കാര്യങ്ങളും ഒപ്പം പ്രമോദ് മഹാജന്റെ രാഷ്ട്രീയപരവും വ്യക്തിപരവുമായ കാര്യങ്ങളും പുസ്‌തകത്തില്‍ പറയുന്നുണ്ട്. പ്രമോദ് രാഷ്ട്രീയത്തിലെ ദുര്‍നടപ്പിന്റെ ആള്‍രൂപമായിരുന്നുവെന്നാണ് പ്രവീണ്‍ പറയുന്നത്.
തിരഞ്ഞെടുപ്പിന് ഏതാനും നാള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുസ്‌തകവും അതിലെ വെളിപ്പെടുത്തലുകളും വാര്‍ത്തയാകുന്നത്. മാഹജന്റെ മൂന്നാം ചരമവാര്‍ഷികത്തിന് മൂന്നാഴ്‌ച മാത്രം ബാക്കിനില്‍ക്കെയാണ് പ്രകാശനത്തിന് തയ്യാറാവുന്ന പുസ്‌തകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
പുസ്‌തകം മറാത്തിയിലും ഇംഗ്ലീഷിലും ഉടന്‍തന്നെ പ്രസിദ്ധീകരിക്കും. പ്രമോദ് പലകാര്യങ്ങളിലും ഒരു ഇടനിലക്കാരനായിരുന്നുവെന്നും പല സ്‌ത്രീകളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും പുസ്‌തകത്തില്‍ പറയുന്നുണ്ട്. 1984ലെ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയം ഒരു പ്രൊഫഷണല്ല പ്രവൃത്തിയാണെന്ന് പറഞ്ഞ സഹോദരന്‍ പിന്നീട് ഒരുപാട് മാറിപ്പോയെന്നും പ്രവീണ്‍ പറയുന്നു.
പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിലും മറ്റുമായി പാര്‍ട്ടിയുടെ മുഖ്യ ചുമതലക്കാരനായ പ്രമോദ് കോടിക്കണക്കിന് രൂപയുടെ ഇടപാടുകാരനായും മാറി. കുടുംബപരമായ പ്രശ്‌നങ്ങളും പുസ്‌തകത്തില്‍ വിവരിച്ചിട്ടുണ്ട്. എന്തായാലും പുറത്തിറങ്ങുന്നതിന് മുമ്പേതന്നെ പുസ്‌തകം പ്രശസ്‌തമായിക്കഴിഞ്ഞുവെന്നത് ബിജെപിയ്‌ക്ക് തലവേദനയായി മാറിയിട്ടുണ്ട്.
2006 ഏപ്രില്‍ 22നാണ് മുംബൈയിലെ വോര്‍ളിയിലുള്ള വസതിയിലെത്തി പ്രവീണ്‍ പ്രമോദിന് നേര്‍ക്ക് നിറയൊഴിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെയ് 3ന് അദ്ദേഹം മരിക്കുകയായിരുന്നു.
പിന്നീട് പ്രമോദിന്റെ മകന്‍ രാഹുല്‍ മഹാജന്‍ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ടതുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ മഹാജന്‍ കുടുംബത്തെ അലട്ടിയിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമോദിന്റെ മകള്‍ പൂനം മഹാജന് ടിക്കറ്റ് നല്‍കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. പൂനം ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണ്.












Click it and Unblock the Notifications