കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 2000 പ്രശ്‌നബാധിത ബൂത്തുകള്‍

  • By Staff
Google Oneindia Malayalam News

Nalini Netto
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്‌ ഒരു ദിവസം മാത്രം അവശേഷിക്കേ തിരഞ്ഞെടുപ്പ്‌ സമാധാനപരമാക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

മണ്ഡലപുനര്‍വിന്യാസത്തിന്‌ ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്‌. ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ 2000 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണെന്ന്‌ നളിനി നെറ്റോ പറഞ്ഞു. ഇവിടങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങല്‍ ഏര്‍പപെടുത്തും.

സംസ്ഥാനത്ത്‌ 20,476 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ മൊത്തമുണ്ടാവുക. ഇവയില്‍ ഒരു ലക്ഷത്തോലം പോളിങ്‌ ഓഫീസര്‍മാര്‍ പ്രവൃത്തിയെടുക്കും. 500 വോട്ടര്‍മാര്‍ക്ക്‌ ഒരു സ്‌റ്റേഷന്‍ എന്ന കണക്കിലാണിത്‌. 500ല്‍ കുറവ്‌ വോട്ടര്‍മാരുള്ള സ്ഥലങ്ങളില്‍ ഒരു പ്രിസൈഡിങ്‌ ഓഫീസറും രണ്ട്‌ പോളിങ്‌ ഓഫീസര്‍മാരും ഉണ്ടാകും.

1200 മുതല്‍ 1600 വരെ വോട്ടര്‍മാരുള്ള സ്‌റ്റേഷനില്‍ ഒരു പ്രിസൈഡിങ്‌ ഓഫീസറും നാല്‌ പോളിങ്‌ ഓഫീസര്‍മാരും ഉണ്ടാകും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്‌ കോട്ടയത്താണ്‌. 20സ്ഥാനാര്‍ത്ഥികളാണ്‌ ഇവിടെയുള്ളത്‌. ഇവിടെ ഒരോ ബൂത്തിലും രണ്ട്‌ വോട്ടിങ്‌ യന്ത്രം വേണം. ഏറ്റവും കുറവ്‌ സ്ഥാനാര്‍ത്ഥികള്‍ മലപ്പുറത്താണ്‌(4),

സുരക്ഷ ഉറപ്പുവരുത്താന്‍ കേരള പൊലീസിലെ കാല്‍ലക്ഷം ഉദ്യോഗസ്ഥര്‍ക്ക്‌ പുറമെ സിഐഎസ്‌എഫിന്റെയും ദ്രുതകര്‍മസേനയുടെയും രണ്ട്‌ കമ്പനികള്‍ വീതം മറ്റു സംസ്ഥാനങ്ങളില്‍ നിന്നള്ള 20 കമ്പിയും വിന്യസിക്കും. സിഐഎസ്‌എഫിനെയും ദ്രുതകര്‍മസേനയെയും കണ്ണൂര്‍, വടകര, സാകര്‍കോട്‌ മണ്ഡലങ്ങളിലാണ്‌ വിന്യസിക്കുകയെന്ന്‌ നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു.

നേരത്തേ നടന്ന തിരഞ്ഞെടുപ്പുകളിലുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രശ്‌നബാധിത ബൂത്തുകള്‍ നിശ്ചയിക്കുന്നത്‌. ഇതിനാല്‍ ഇവയുടെ എണ്ണത്തില്‍ ഇനിയും മാറ്റം വരാം. കാസര്‍കോട്‌, കണ്ണൂര്‍, വടകര എന്നീ മണ്ഡലങ്ങളിലാണ്‌ പ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതലുള്ളത്‌.

കണ്ണൂരില്‍ മാത്രം 387 പ്രദേശങ്ങളിലെ 342 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ പ്രശ്‌നബാധിതമായി കണ്ടെത്തിയിരിക്കുന്നത്‌. വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാന്‍ തടസ്സമുള്ള വിഭാഗത്തില്‍ 532 ബൂത്തുകളുണ്ട്‌. തെക്കന്‍ ജില്ലകളില്‍ പൊതുവെ പ്രശ്‌നബാധിത ബൂത്തുകള്‍ കുറവാണ്‌.

കൂടുതല്‍ പൊലീസ്‌ സേന, വീഡിയോ ഗ്രാഫര്‍മാര്‍, ഡിജിറ്റല്‍ ഫോട്ടോ സംവിധാനം, നിരീക്ഷകര്‍ നിയോഗിക്കുന്‌ പ്രത്യേക ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ പ്രശ്‌നബാധിത ബൂത്തുകളിലുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 126 വോട്ടെണ്ണല്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. അത്‌ ഇത്തവണ 36ആക്കി കുറച്ചു. 22കോടി രൂപയാണ്‌ കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ മൊത്തം ചെലവ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X