കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്ധ്യാപികയുടെ മര്‍ദ്ദനം: 11കാരി അബോധാവസ്ഥയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇംഗ്ലീഷ്‌ അക്ഷരമാല മറന്നുപോയതിന്‌ അദ്ധ്യാപികയുടെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന പതിനൊന്നു വയസ്സുകാരിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലിയിലെ നരേലയിലുള്ള എന്‍ഡി പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസ്സുകാരി ഷാനൂ ഖാനെയാണ്‌ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. അക്ഷരമാല ക്യത്യമായി ചൊല്ലാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത അദ്ധ്യാപിക ഷാനൂവിന്റെ തല പിടിച്ച് മേശയിലിടിയ്ക്കുകയും പിന്നീട് രണ്ടു മണിക്കൂര്‍ നേരം പൊരി വെയിലത്തു നിര്‍ത്തുകയും ചെയ്തു. വെയിലേറ്റ് ഷാനു ബോധം കെട്ടു വീണതിനെ തുടര്‍ന്ന് ഷാനുവിന്റെ സഹോദരിയും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയുമായ റിയാന മാതാപിതാക്കളെ വിവരമറിയിക്കുകയും ഷാനുവിനെ ആശുപത്രിയിലെത്തിയ്ക്കുകയുമായിരുന്നു.

ഗുരുതരമായ നിലയിലാണ് ഷാനുവിനെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും അവര്‍ ഇത് നിഷേധിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാനും പ്രിന്‍സിപ്പലിനെയും അധ്യാപികയേയും സസ്പെന്റ് ചെയ്യാനും അധികൃതര്‍ ഉത്തരവിട്ടുണ്ട്. മര്‍ദ്ദനമേല്‍പ്പിച്ച അദ്ധ്യാപിക ഒളിവിലാണ്‌.

മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ ബാലപീഢയ്‌ക്ക്‌ കേസെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X