കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍ സമരം അവസാനിപ്പിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തിരഞ്ഞെടുപ്പിനിടെ അറസ്റ്റിലായവര്‍ക്ക്‌ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കുത്തിയിരിപ്പ്‌ സമരം അവസാനിപ്പിച്ചു.

ടൗണ്‍ സിഐ ഓഫീസിനു മുന്നിലാണ്‌ സുധാകരന്‍ സമരം നടത്തിയത്‌. പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്‌ പ്രവര്‍ത്തകര്‍ സിഐ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയത്‌ സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കെ സുധാകരന്റെ ഗുണ്ടകള്‍ ചാലക്കുടിയില്‍ നിന്നും കണ്ണൂരില്‍ എത്തിയിട്ടുണ്ടെന്ന്‌ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുപേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌. ഇവര്‍ സഞ്ചരിച്ച ക്വാളിസ് കാറും പോലീസ്‌ പിടിച്ചെടുത്തിരുന്നു.

വോട്ടെടുപ്പ് അവസാനിച്ചയുടനെ വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെ കെ.സുധാകരന്‍ സിഐ ഓഫീസിലെത്തി പിടികൂടിയവരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും പോലീസ്‌ വിസമ്മതിച്ചു. ഇതെ തുടര്‍ന്നാണ് സുധാകരന്‍ കുത്തിയിരുപ്പ് സമരം തുടങ്ങിയത്

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും ഇതിനിടെ യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തിയിട്ടും പ്രശ്‌നത്തിന്‌ പരിഹാരമായില്ല. കസ്റ്റഡിയിലെടുത്തവരെരെ പോലീസ് പിന്നിട് കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ സ്വദേശി ഡെന്‍സന്‍, കണ്ണുര്‍ സ്വദേശി പ്രജിത്ത്, എറണാകുളം സ്വദേശി കെ ജെ തോമസ് എന്നിവരെയാണു കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചതോടെ സമരം അവസാനിപ്പിയ്ക്കാന്‍ സുധാകരനും മറ്റു പ്രവര്‍ത്തകരും തീരുമാനിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X