മസ്ജിദ് തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ല
ഗുവാഹത്തി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിന്റെ ആരോപണം പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് നിഷേധിച്ചു. ഗുവഹത്തിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ലാലു പ്രസാദ് യാദവിന്റെ ആരോപണം മന്‍മോഹന്‍ തള്ളിയത്.
പള്ളി തകര്‍ക്കില്ലെന്ന് കല്യാണ്‍ സിങ് സുപ്രീം കോടതിയില്‍ നല്കിയ ഉറപ്പ് വിശ്വസിച്ചത് മാത്രമാണ് കോണ്‍ഗ്രസ് പറ്റിയ പിഴവെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കെന്നപോലെ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന യുപിഎ ഘടകകക്ഷിയായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇടതുപക്ഷവും ലാലുവിന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നു.
പ്രതിപക്ഷ നേതാവ് അഡ്വാനിയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മന്‍മോഹനും അദ്വാനിയും പരസ്പരം നടത്തിയ പ്രസ്താവനകള്‍ രാജ്യശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നക്സല്‍ പ്രവര്‍ത്തനവും തീവ്രവാദവും ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയായിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പിന് ശേഷം യുപിഎ അധികാരത്തില്‍ തിരിച്ചെത്തും.
ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വികസിത രാജ്യങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിസന്ധി ഭാഗികമായി സെപ്റ്റംബറോടെ അവസാനിക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.












Click it and Unblock the Notifications