താലിബാന്‍ ശിക്ഷ: വീഡിയോ വ്യാജമെന്ന് പാക്കിസ്താന്‍
ഇസ്‌ലാമാബാദ്: സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടിയെ താലിബാന്‍ അനുകൂലികള്‍ ക്രൂരമായി ശിക്ഷിക്കുന്നുവെന്ന പേരില്‍ പുറത്തുവന്ന വീഡിയോ വ്യാജമാണെന്ന് പാക് അധികൃതര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സംഘത്തലവന്‍ സെയ്‌ദു ഷെരീഫ് ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടേ ഇല്ലെന്ന് പറയുന്നു.
പെണ്‍കുട്ടിയെ ക്രൂരമായി ശിക്ഷിയ്ക്കുന്നത് ചിത്രീകരിച്ച വീഡിയോ ലോകത്തെ ഞെട്ടിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഇഫ്‌തിക്കര്‍ ചൗധരിയാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്കിയത്.
രണ്ടാഴ്‌ച മുന്‍പാണ് വീഡിയോ പാക് ടെലിവിഷന്‍ ചാനലുകള്‍ വീഡിയോ പുറത്തുവിട്ടത്. പൊതുസ്ഥലത്തു വച്ച് 17 വയസുള്ള പെണ്‍കുട്ടിയെ നിലത്ത് കിടത്തി ചാട്ടവാര്‍കൊണ്ട് അടിക്കുന്ന ദൃശ്യമായിരുന്നു വീഡിയോയില്‍. പെണ്‍കുട്ടിയെ അന്യ പുരുഷനൊപ്പം കണ്ടു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
കമിതാക്കളെ താലിബാന്‍ അനുകൂലികള്‍ വെടിവച്ചു കൊല്ലുന്ന വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.












Click it and Unblock the Notifications