ജയ മലക്കം മറിഞ്ഞു; ലങ്കയില്‍ തമിഴ് രാജ്യം വേണം
സേലം: ശ്രീലങ്കയില്‍ തമിഴര്‍ക്കു പ്രത്യേക രാജ്യം രൂപീകരിയ്ക്കണമെന്ന ആവശ്യവുമായി അണ്ണാ ഡിഎംകെ നേതാവ് ജയലളിത രംഗത്ത്.
തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉന്നയിക്കാത്ത ആവശ്യമാണ് ജയലളിത ഉയര്‍ത്തിയിരിക്കുന്നത്. പ്രകടന പത്രികയില്‍ പോലും ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് തുല്യ അവകാശം നല്‍കണമെന്നാണ് എഐഎഡിഎംകെ ഇത്രയും കാലം ആവശ്യപ്പെട്ടിരുന്നത്.
എല്‍ടിടിഇയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളായ ജയലളിതയുടെ പുതിയ നീക്കം ഭരണകക്ഷിയായ ഡിഎംകെയെ വെട്ടിലാക്കയിരിക്കുകയാണ്.
ലങ്കയിലെ പ്രശ്നപരിഹാരത്തിനുളള ഏക മാര്‍ഗം തമിഴര്‍ക്കു പ്രത്യേക രാജ്യം രൂപീകരിക്കലാണെന്ന് സേലത്തു നടന്ന തിരഞ്ഞെടുപ്പു സമ്മേളനത്തിലാണ് ജയലളിത പറഞ്ഞത്. ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ലങ്കയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നല്കിയ വിവരങ്ങളാണ് പുതിയ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ജയലളിത വെളിപ്പെടുത്തി.
അടിമകളെ പോലെയാണ് സിംഹളര്‍ തമിഴ് ജനതയോടു പെരുമാറുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത് അണ്ണാ ഡിഎംകെ പിന്തുണ നല്കുന്ന സര്‍ക്കാരാണെങ്കില്‍ ലങ്കയില്‍ തമിഴ് രാഷ്ട്രം രൂപീകരിക്കുന്നതിനുളള നീക്കം ശക്തമാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
അടിയന്തര വെടിനിര്‍ത്തലിനു സമ്മര്‍ദം ചെലുത്താനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണനും ലങ്ക സന്ദര്‍ശിച്ചത് കണ്ണില്‍ പൊടിയിടാനുളള തന്ത്രമാണെന്ന് ജയലളിത ആരോപിച്ചു.
അതേസമയം ജയലളിതയെ പ്രതിരോധിയ്ക്കാന്‍ ഡിഎംകെ രംഗത്തിറങ്ങിയിട്ടുണ്ട്. ജയലളിതയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്നാണ് ഡിഎംകെ നേതാക്കളുടെ വാദം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications