ഫെബിന്റെ വീട്ടിലെത്തിയ വിഎസിന് നാവു പിഴച്ചു
ആലപ്പുഴ: കപ്പലില്‍ നിന്നും കാണാതായ ചാത്തനാട്ട് സ്വദേശി ഫെബിന്റെ വീട്ടില്‍ ബന്ധുക്കളെ കാണാനായി എത്തിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നാവു പിഴച്ചു. ഇത് ഫെബിന്റെ കുടുംബാംഗങ്ങള്ക്കിയില് അല്പം അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു.
ശ്രീലങ്കയില്‍ യുദ്ധം നടക്കുന്നതിനാല്‍ കൊളംബോയുടെ തീരങ്ങളില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഫെബിന് തിരിച്ചെത്തുന്നുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന മാതാവ് ഷീലയ്ക്കും പിതാവ് ജയിംസിനും വിഎസിന്റെ സംസാരംകേട്ടപ്പോള്‍ പതര്‍ച്ചയാണ് ഉണ്ടായത്.
മകന്റെ ജീവനുവേണ്ടിയാണ് തങ്ങള്‍ യാചിക്കുന്നതെന്നും അവന് ജീവനോടെതിരിച്ചെത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞപ്പോഴാണ് വഎസ് താന്‍ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായത്. തുടര്‍ന്ന് ഫെബിനെക്കുറിച്ച് അന്വേഷണം നടത്താമെന്ന് മാതാപിതാക്കള്‍ക്ക് വിഎസ് വാക്കു നല്കി.
വിഎസിന് ശേഷം വീട്ടിലെത്തിയ മന്ത്രി കെ.പി രാജേന്ദ്രനോട് ഫെബിന്റെ മാതാപിതാക്കള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി വന്നുപോയശേഷം ജവാന് സന്ദീപിന്റെ മരവണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഫെബിന്റെ വീട്ടില്‍ ചര്‍ച്ചയാവുകയും ചെയ്തു.
ഏപ്രില്‍ ആദ്യ വാരത്തിലാണ് ശ്രീലങ്കയിലെ തീരത്ത് ചരക്കു കപ്പലില്‍ നിന്നും ഫെബിന് ജയിംസിനെ കാണാതായത്.