കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികള്‍ കടമകള്‍ മറക്കുന്നു: കോടതി

  • By Super
Google Oneindia Malayalam News

കൊച്ചി: എന്നും സമരവും ബഹളവും ഹര്‍ത്താലുകളും നടക്കുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ വിശേഷിപ്പിക്കുന്നത്‌ ലജ്ജാകരമാണെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഒരു വിഭാഗം ജീവനക്കാരുടെ സമരംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൊച്ചി തുറമുഖത്ത്‌ പൊലീസ്‌ സംരക്ഷണമാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട രണ്ട്‌ ഹര്‍ജികള്‍പരിഗണിക്കവേയാണ്‌ ജസ്‌റ്റിസ്‌ പിഎന്‍ രവീന്ദ്രന്റെ വാക്കാലുള്ള ഈ പരാമര്‍ശം.

കൊച്ചി തുറമുഖം പൂട്ടി തൂത്തുക്കുടിയ്‌ക്ക്‌ കൊണ്ടുപോയാലേ യൂണിയനുകള്‍ക്ക്‌ സമാധാനമാവൂ എന്നാണ്‌ ഇപ്പോഴത്തെ അവസ്ഥ. കേരളത്തിലെ ഈ തുറമുഖം അടച്ചാല്‍ മറ്റു സംസ്ഥാനക്കാര്‍ക്കും സന്തോഷമാകും. ചരക്കുനീക്കം അന്യസംസ്ഥാനങ്ങളിലേയ്‌ക്ക്‌ പോകും.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കൊച്ചി തുറമുഖത്തിന്‌ പ്രമുഖ സ്ഥാനമുണ്ടെന്നകാര്യം മറക്കരുത്‌. തുറമുഖത്തിന്റെ പ്രവര്‍ത്തനം തൊഴിലാളികള്‍ സമരത്തിന്റെ പേരില്‍ തടസ്സപ്പെടുത്തരുതെന്ന്‌ കോടതി ഓര്‍മ്മിപ്പിച്ചു.

ഈ നിലയിലായാല്‍ ഇവിടെ എല്ലാ വ്യവസായങ്ങളും പൂട്ടേണ്ടിവരും. സ്ഥാപനങ്ങള്‍ പൂട്ടിയാല്‍ തൊഴിലാളികള്‍ക്ക്‌ തൊഴിലുണ്ടാവുമോ-ഹര്‍ജിയില്‍ എതിര്‍കകക്ഷികളായ തൊഴിലാളി യൂണിയനുകളോടായി കോടതി പറഞ്ഞു.

തൊഴിലാളികള്‍ അവകാശങ്ങള്‍ക്കായി ബഹളം വെയ്‌ക്കുകമാത്രമാണ്‌ ചെയ്യുന്നത്‌. കടമകളെയും ചുമതലകളെയും പറ്റി അവര്‍ ഓര്‍ക്കുന്നതേയില്ല. പൊതുമേഖലാ സ്ഥാപനമാണ്‌ കെഎസ്‌ആര്‍ടിസി. ജീവനക്കാരും വേണ്ടത്രയുണ്ട്‌. പക്ഷേ ബസുകള്‍ എന്നെങ്കിലും കഴുകി വൃത്തിയാക്കി ഓടുന്നത്‌ കണ്ടിട്ടുണ്ടോ- കോടതി ചോദിച്ചു.

തുറമുഖത്തെത്തുന്ന കപ്പലുകളെ അടുപ്പിക്കുന്ന ടഗ്ഗുകളിലും മറ്റും തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ദേശീയ ട്രൈബ്യൂണലിന്റെ ഉത്തരവ്‌ കൊച്ചി തുറമുഖത്ത്‌ നടപ്പാക്കാന്‍ ഏപ്രില്‍ 23ന്‌ കൈക്കൊണ്ട തീരുമാനത്തിനെതിരെയാണ്‌ ഒരുവിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയതെന്ന്‌ പോര്‍ട്ട്‌ ട്രസ്റ്റും രാജീവ്‌ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഇന്ത്യ ഗേറ്റ്‌വേ ടെര്‍മിനലും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X