പാലാക്കാരില്‍ പനിബാധയില്ലെന്ന് റിപ്പോര്‍ട്ട്
ദില്ലി: കേരളത്തില്‍ പന്നിപ്പനിയ്‌ക്ക് കാരണമായ എച്ച്1എന്‍1 വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയുണ്ടന്ന് സംശയിച്ച് നരീക്ഷിച്ചു വരുകയായിരുന്ന രണ്ടുപേരില്‍ നടത്തിയ പരിശോധനയില്‍ രോഗമില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ലണ്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും നെടുമ്പാശേരി വിമാനത്തിലെത്തിയ ഒരു 11കാരനിലും 28കാരിയിലുമായിരുന്നു രോഗബാധയുണ്ടെന്ന് സംശയം തോന്നിയത്. തുടര്‍ന്ന് ഇവരെ ആദ്യം വിമാനത്താവളത്തിലെ ചികിത്സാ കേന്ദ്രത്തിലേയ്‌ക്കും പിന്നീട് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേയ്‌ക്കും മാറ്റുകയായിരുന്നു.
ഇരുവരും കോട്ടയം ജില്ലയിലെ പാല സ്വദേശികളാണ്. ഇവരുടെ രക്ത സാമ്പിളുകള്‍ ദില്ലിയിലേയ്‌ക്ക് പരിശോധനയ്‌ക്ക് അയിച്ചിരുന്നു. ദില്ലിയിലെ സാംക്രമിക രോഗനിവാരണ ഇന്‍സ്‌റ്റിറ്റിയൂട്ട് നടത്തിയ പരിശോധനയുടെ ഫലത്തിലാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ പൂനെയിലെ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടിലേയ്‌്‌ക്ക് അയച്ച രക്തസാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് വന്നിട്ടില്ല. ഇതും കൂടി ലഭിച്ചശേഷം മാത്രമേ ഇരുവരെയും ആശുപത്രി വിടാന്‍ അനുവദിക്കുകയുള്ളുവെന്നാണ് അറിയുന്നത്.












Click it and Unblock the Notifications