കൊച്ചി ഐലന്റില്‍ ഹര്‍ത്താല്‍ തുടങ്ങി
കൊച്ചി: കൊച്ചി ഐലന്റില്‍ തുറമുഖ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. തുറമുഖത്തെ തൊഴിലാളികളുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനായി ദില്ലിയില്‍ ചീഫ് ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അതിനിടെ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി വന്നിരുന്ന നാവികസേനയുടെ സഹായം നിര്‍ത്തിവച്ചു. പ്രതിരോധമന്ത്രി എകെ ആന്‍റണിയുമായി തൊഴിലാളി നേതാക്കള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇത്.
തൊഴില്‍മേഖലയില്‍ നിന്നും നാവിക സേനയെ പിന്‍വലിക്കണമെന്നു യൂനിയന്‍ നേതാക്കള്‍ പ്രതിരോധമന്തിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയോടെ സേനയെ പിന്‍വലിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. പുതിയ സംഭവവികാസങ്ങള്‍ പോര്‍ട്ട് അധികൃതര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ 16 ദിവസമായി തൊഴിലാളി സമരം നടക്കുന്നുണ്ടെങ്കിലും സേനയുടെ സഹായത്തോടെ പോര്‍ട്ടിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു.
തുറമുഖത്തു ട്രൈബ്യൂണല്‍ അവാര്‍ഡ് നടപ്പാക്കിയതു സംബന്ധിച്ച പ്രശ്നങ്ങളാണ് സമരത്തിലേക്കു നീങ്ങിയത്. അവാര്‍ഡ് നടപ്പാക്കുമ്പോള്‍
ടഗ്ഗുകളിലും മൂറിംഗ് ബോട്ടുകളിലും ജോലി ചെയ്യുന്ന ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും അതിനാല്‍ വിശദമായ പഠനത്തിനുശേഷമേ നടപ്പാക്കാവൂ എന്നുമാണു യൂണിയനുകളുടെ ആവശ്യം.
ബുധനാഴ്ച മുതല്‍ അനിശ്ചിതകാല തുറമുഖസമരം നടക്കുമെന്നു സിപിഎസ്എ വര്‍ക്കിങ്ങ് പ്രസിഡന്‍റ് പിഎം മുഹമ്മദ് ഹനീഫ അറിയിച്ചു. താമസിയാതെ മറ്റു തുറമുഖങ്ങളിലേക്കു സമരം വ്യാപിപ്പിക്കുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.












Click it and Unblock the Notifications