Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ:പ്രതിഷേധം അക്രമാസക്തം

തിരുവനന്തപുരം: വട്ടപ്പാറ പിഎംഎസ്‌ ഡെന്റല്‍ കോളേജിന്റെ നാലാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ അക്രമാസക്തമായി. കോളജിലെ ബോര്‍ഡുകളും മറ്റും പ്രതിഷേധക്കാര്‍ തകര്‍ത്തു. പിന്നീട്‌ പൊലീസെത്തിയാണ്‌ ഇവരെ നീക്കം ചെയ്‌തത്‌.

കോളെജിലെ ചില അധ്യാപകരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ്‌ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്‌ച രാവിലെയാണ് നാലാംവര്‍ഷ ബിഡിഎസ്‌ വിദ്യാര്‍ഥിനിയായിരുന്ന ഗൗരീശപട്ടം സുകൃതത്തില്‍ സഞ്‌ജിത്തിന്റെ മകള്‍ അഞ്‌ജന സഞ്‌ജിത്ത്‌ കോളെജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

സംഭവത്തില്‍ സര്‍വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടതായി വിദ്യാഭാസ മന്ത്രി എംഎ ബേബി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിയ്ക്കുമെന്നും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+