സെക്രട്ടേറിയറ്റില്‍ കൂട്ടത്തല്ല്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള മന്ത്രി ജി സുധാകരന്റെ പ്രസംഗങ്ങള്‍ക്കെതിരെ ജീവനക്കാര്‍ നടത്തിയ പ്രതിഷേധം കൂട്ടത്തല്ലില്‍ കലാശിച്ചു.
കോണ്‍ഗ്രസ് അനുഭാവമുള്ള സംഘടനാ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനുള്ളില്‍ കൂട്ടത്തല്ല് നടത്തിയത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു.
സ്റ്റാഫ് അസോസിയേഷനിലെ രണ്ടു നേതാക്കള്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനകള്‍ ബുധനാഴ്‌ച പണിമുടക്കുകയാണ്. സെറ്റോ നേതൃത്വത്തില്‍ ബുധനാഴ്‌ച നടക്കുന്ന ക്ലിഫ് ഹൗസ് മാര്‍ച്ചിനെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിക്കുന്ന നിലയില്‍ സ്റ്റാഫ് അസോസിയേഷന്‍വിശദീകരണം നടക്കുന്നതിനിടെയായിരുന്നു സംഭവം.
ജനറല്‍ സെക്രട്ടറി എര്‍ഷാദ് പ്രസംഗത്തിനിടെ മന്ത്രി ജി സുധാകരന്‍ ജീവനക്കാരെ അധിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ചു. ഇതുകേട്ട് തൊട്ടടുത്തുള്ള മന്ത്രിയുടെ ഓഫീസില്‍ നിന്നും പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ ഇറങ്ങിവന്നു പ്രസംഗം തടസ്സപ്പെടുത്തി.
പ്രൈവറ്റ് സ്രെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് ഓഫീസിന് പുറത്തുവന്നത്. മന്ത്രിയുടെ ഓഫീസിന് മുന്നിലാണോ നിന്റെയൊക്കെ പ്രസംഗം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ അസോസിയേഷന്‍കാരെ ആക്രമിച്ചത്. അസോഷിയേഷന്‍കാര്‍ ഇതിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചപ്പോള്‍ എതിര്‍ഭാഗത്തുള്ളവര്‍ കൂക്കുവിളിയ്‌ക്കുകയും അസഭ്യം പറയുകയും ചെയ്‌തു.
തുടര്‍ന്ന് കാര്യം കയ്യാങ്കളിയിലേയ്‌ക്ക് നീങ്ങിയപ്പോള്‍ കന്റോണ്‍മെന്റ് പൊലീസിനെ വിളിച്ചുവരുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം അസോസിയേഷന്റെ നേതൃത്വത്തില്‍ പെന്‍ഡൗണ്‍ സമരം നടത്തി.
സെക്രട്ടേറിയറ്റ് അസോസിയേഷന്‍, ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ബുധനാഴ്‌ചത്തെ സമരം.
സെക്രട്ടേറിയറ്റിലെ സുരക്ഷാ സംവിധാനം പാളിയെന്നാണ് മന്ത്രി സുധാകരന്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. പലപ്പോഴായി മന്ത്രി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് അസോസിയേഷന്‍കാരെ പ്രകോപിപ്പിച്ചത്












Click it and Unblock the Notifications