Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സിപിഎമ്മിനെ പ്രതിസന്ധിയിലാഴ്‌ത്തിയ ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസിലെ 9 പ്രതികള്‍ക്കെതിരെയാണ്‌ കുറ്റപത്രം. മുന്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ കേസില്‍ ഏഴാം പ്രതിയാണ്‌.

സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ്‌ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായ ഒരാള്‍ അഴിമതിക്കേസില്‍ വിചാരണ നേരിടുന്നത്‌. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ കൂടാതെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും പിണറായി വിജയനെതിരെ ചുമത്തിയിട്ടുണ്ട്‌.

പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‌കിയതോടെയാണ്‌ സിബിഐ കാര്യങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്‌. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ അതീവ ശ്രദ്ധയോടെ എല്ലാ പഴുതുകളുമടച്ച കുറ്റപത്രമാണ്‌ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതെന്നറിയുന്നു.

നാലായിരത്തോളം പേജ്‌ വരുന്ന കുറ്റപത്രം കോടതി പരിശോധിച്ച്‌ രേഖപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു.
പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി പത്രത്തിന്റെ പകര്‍പ്പും ഇതോടൊപ്പം സിബിഐ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌.

സിബിഐ. ഡിവൈഎസ്‌പി അശോക്‌ കുമാറും ഇന്‍സ്‌പെക്‌ടര്‍ മഹേഷ്‌കുമാറും ചേര്‍ന്നാണ്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിയോടെ സിബിഐ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. അത്യന്തം രഹസ്യ സ്വഭാവത്തോടെയാണ്‌ സിബിഐ നീക്കം നടത്തിയത്‌. കുറ്റപത്രം ഈയാഴ്‌ചയുണ്‌ ടാകില്ലെന്നായിരുന്നു വ്യാഴാഴ്‌ച രാവിലെ പോലും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചത്‌. പ്രോസിക്യൂഷന്‍ നടപടിക്കുള്ള ഗവര്‍ണറുടെ അനുമതി ലഭിച്ചതിനെ കുറ്റപത്രം സമര്‍പ്പിയ്‌ക്കുന്നതിന്‌ മുന്‍പ്‌ പിണറായി വിജയന്‌ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരം ഒഴിവാക്കുന്നതിനുള്ള ശ്രമമാണ്‌ ഇതു വഴി സിബിഐ നടത്തിയത്‌.

ലാവലിന്‍ കേസില്‍ 11 പേര്‍ പ്രതികളാണ്‌ ആദ്യം ഉണ്‌ ടായിരുന്നത്‌. അന്തിമ പ്രതിപ്പട്ടികയില്‍ മരിച്ച രണ്‌ ട്‌ പേരെ ഒഴിവാക്കിയിട്ടുണ്‌ ട്‌. വൈദ്യുതി വകുപ്പ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ അക്കൗണ്‌ട്‌സ്‌ മെംബര്‍ കെജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ്‌ എന്‍ജിനീയര്‍ എം കസ്‌തൂരിരംഗ അയ്യര്‍, മുന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, എസ്‌എന്‍സി ലാവലിന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോഡ്‌ ട്രെന്‍ഡല്‍, പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ മുന്‍ ജോയിന്റ്‌ സെക്രട്ടറി എ ഫ്രാന്‍സിസ്‌, ലാവ്‌ലിന്‍ കമ്പനി എന്നിവരാണ്‌ യഥാക്രമം ഒന്നു മുതല്‍ 9 വരെയുള്ള പ്രതികള്‍. മരിച്ചു പോയ മുതിര്‍ന്ന കെഎസ്‌ഇബി ഉദ്യോഗസ്ഥരായിരുന്ന കെജി രാജഗോപാലന്‍, എംഎം മാത്യു റോയി എന്നിവരെയാണ്‌ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്‌.

കേസിലെ ഒന്നാം പ്രതി മുന്‍ ഊര്‍ജ്ജ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ 10ാം പ്രതി മുന്‍ ഊര്‍ജ്ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ഫ്രാന്‍സിസ്‌ എന്നിവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന കാര്യവും സിബിഐ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ്‌ സിബിഐ സ്വീകരിച്ചിരിയ്‌ക്കുന്നത്‌.

വഞ്ചന, ഗൂഢാലോചന എന്നിവയ്‌ക്ക്‌ പുറമേ അഴിമതിനിരോധന നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരവുമുള്ള കുറ്റങ്ങളാണ്‌ പിണറായി വിജയനെതിരെ ചുമത്തിയിട്ടുള്ളതെന്നാണ്‌ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+