ഗവര്‍ണറെ നിയമപരമായി നേരിടും: സിപിഎം
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സിയായ സിബിഐ കെട്ടിച്ചമച്ച കേസാണ് ലാവലിന്‍ കേസെന്ന് പാര്‍ട്ടി ആവര്‍ത്തിച്ചു. പിണറായിയെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതിയില്‍ കേസിനെ നിയമപരമായി നേരിടുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പിണറായി തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കണമെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. ഒരു പൊതുതാല്പര്യഹര്ജി വഴി ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. ലാവലിന്‍ കേസില്‍ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചശേഷമാണ്.
ആ നിലയ്ക്ക് സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നടപടി സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യണമെങ്കില്‍ അക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടിവരും.
ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ സമ്മതത്തോടെ മാത്രമേ ഇങ്ങനെയൊരു നീക്കം സാധ്യമാവുകയുള്ളു. മാത്രമല്ല ഇക്കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന വിഎസ് അച്യുതാനന്ദന്റെ നിലപാടുകളും നിര്‍ണായകമാകും. സെക്രട്ടേറിയറ്റില്‍ വിസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
പാര്‍ട്ടി നിലപാട് തുടര്‍ച്ചയായി ലംഘിക്കുന്നു, ഗവര്‍ണറെ ന്യായീകരിക്കുന്നത് ശരിയല്ല, യുഡിഎഫ് നേതാക്കളെപ്പോലെ സംസാരിക്കുന്നു, നിലപാടുകള്‍ പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കുന്നു എന്നിങ്ങനെയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications