കാസര്‍കോട്ട് വന്‍ ബാങ്ക് കവര്‍ച്ച
കാസര്‍കോട്: കാസര്‍കോട് പേരിയ ബസാറിലെ നോര്‍ത്ത് ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാലു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണവും ആറു ലക്ഷം രൂപയും കവര്‍ന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാകാം മോഷണം നടന്നത്.
ബാങ്കിലുണ്ടായിരുന്ന പത്തുകോടി രൂപയോളം വരുന്ന സ്വര്‍ണത്തില്‍ പകുതിയോളം കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബാങ്കിലുണ്ടായിരുന്ന രണ്ടു സേഫുകളിലൊന്ന് തകര്‍ത്താണ് ഇത്രയും സ്വര്‍ണം കൊള്ളയടിച്ചത്.
ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ പുറകുവശത്തെ ജനല്‍ ഇളക്കിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ബാങ്കില്‍ കാവല്‍ക്കാരനില്ലായിരുന്നു. ബാങ്കിന് തൊട്ടടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് ശബ്ദം കേട്ടതിനെ തുടര്‍ന്ന പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോഴെക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. നാലരമണിയോടെ ബാങ്ക് മാനേജര്‍ സ്ഥലത്തെത്തി നഷ്‌ടം കണക്കാക്കി.
വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഹോസ് ദുര്‍ഗ് ഡിവൈഎസ്‌പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചതായി സംഭവ സ്ഥലം സന്ദര്‍ശിച്ച ഐജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബാങ്ക് കവര്‍ച്ച അന്വേഷിയ്‌ക്കുന്നതിന് കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ 15 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications