കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേല്‍ത്തട്ട്‌ പരിധി നാലരലക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പിന്നാക്കസമുദായാംഗങ്ങള്‍ക്ക്‌ സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള മേല്‍ത്തട്ട്‌ പരിധി നാലരലക്ഷം രൂപയാക്കി നിശ്ചയിക്കാന്‍ ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ടിലും ശുപാര്‍ശ ചെയ്‌തു. സര്‍ക്കാര്‍ നിയമനങ്ങളില്‍ 50:50 സംവരണതത്വം പാലിയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതു പോലെ സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്യണമെന്നും കമ്മീഷന്റെ അന്തമി റിപ്പോര്‍ട്ടിലുണ്ട്‌.

മേല്‍ത്തട്ട്‌ പരിധി നാലരലക്ഷം രൂപയാക്കി നിശ്ചയിച്ചുകൊണ്ട്‌ രാജേന്ദ്രബാബു കമ്മീഷന്‍ നവംബര്‍ 23ന്‌ സര്‍ക്കാരിന്‌ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാര്‍ താത്‌ക്കാലികമായി നടപ്പാക്കുകയും ചെയ്‌തിരുന്നു.

ജസ്റ്റിസ്‌ രാജേന്ദ്രബാബു അധ്യക്ഷനായ കമ്മീഷനില്‍ പ്രൊഫസര്‍ പികെ മാധവന്‍നായര്‍, പ്രൊഫസര്‍ എ അബ്ദുല്‍വഹാബ്‌ എന്നിവരായിരുന്നു അംഗങ്ങള്‍. മേല്‍ത്തട്ട്‌ പരിധി സംബന്ധിച്ച കമ്മീഷന്റെ ശുപാര്‍ശകളടങ്ങിയ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ചൊവ്വാഴ്‌ച സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ്‌ രാജേന്ദ്രബാബു മന്ത്രി എകെ ബാലന്‌ കൈമാറി. റിപ്പോര്‍ട്ടിന്‍ മേലുള്ള സര്‍ക്കാര്‍ തീരുമാനം പിന്നീട്‌ അറിയിക്കുമെന്നും എകെ ബാലന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉദ്യോഗ നിയമനങ്ങളില്‍ മെറിറ്റ്‌ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പിന്നാക്കക്കാരെ സംവരണ തസ്‌തികകളില്‍ നിയമിക്കുമ്പോള്‍ ആ സമുദായങ്ങള്‍ക്ക്‌ സംവരണനഷ്ടം ഉണ്ടാകുന്നുണ്ട്‌. അതൊഴിവാക്കാന്‍ ഇവരെ മെറിറ്റില്‍ നിയമിക്കണമെന്നും അതിനായി കേരള സര്‍വീസ്‌ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

മേല്‍ത്തട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‌കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം ഉള്‍പ്പെടുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കണം. കേരളം പ്രത്യേകമായി മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാത്തതുമൂലം പലവിധ ബുദ്ധിമുട്ടുകള്‍ ഉദ്യോഗാര്‍ഥികള്‍ നേരിടുന്നുണ്ടെന്ന്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X