ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി
സോള്‍: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകളും ഭീഷണികളും തള്ളി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. നേരത്തെ നടത്തിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധം പടരുന്നതിനിടെയാണ് പുതുതായി മൂന്ന് മിസൈലുകള്‍ കൂടി പരീക്ഷിച്ചത്.
500 കിലോമീറ്റര്‍ ദൂരപരിധിയുള്ള രണ്ടു സ്‌കഡ് മിസൈലുകളും 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള മറ്റൊരു മിസൈലുമാണ് കിഴക്കന്‍ പ്രവിശ്യയിലെ വൊണ്‍സാനില്‍ നിന്ന് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
മൂന്നു മിസൈലുകളും കടലിലേക്കാണ് തൊടുത്തത്. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വദൂര മിസൈല്‍ കഴിഞ്ഞ വ്യാഴാഴ്‌ച ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.
ആണവപരീക്ഷണങ്ങളുടെ പേരില്‍ യുഎന്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് പ്രകോപനം സൃഷ്ടിയ്‌ക്കുന്ന തരത്തില്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications