Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്‌: പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: റെയില്‍വെ ബജറ്റിന്‌ പിന്നാലെ തിങ്കളാഴ്‌ച പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ്‌ അവതരിപ്പിയ്‌ക്കാനിരിയ്‌ക്കെ കേരളം തികഞ്ഞ ശുഭപ്രതീക്ഷയിലാണ്‌. മുമ്പൊരിയ്‌ക്കലും ഇല്ലാത്ത വിധം കേന്ദ്രത്തില്‍ രണ്ട്‌ ക്യാബിനറ്റ്‌ മന്ത്രിമാരും നാല്‌ സഹമന്ത്രിമാരും ഉള്ളതാണ്‌ കേരളത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നത്‌.
അടിസ്ഥാന സൗകര്യ വികസനത്തിനും കയറ്റുമതി മേഖലയ്‌ക്കും വന്‍ ആശ്വാസം പകരുന്ന നടപടികള്‍ ബജറ്റിലുണ്ടാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. റെയില്‍ ബജറ്റിന്‌ ലഭിച്ച പരിഗണന കേന്ദ്ര ബജറ്റിലും ഉണ്ടാകണമെന്നാണ്‌ കേരളം ആഗ്രഹിയ്‌ക്കുന്നത്‌.

റബര്‍ ബോര്‍ഡ്‌, കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റ്‌ഡ്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ ബജറ്റ്‌ വിഹിതം പ്രതീക്ഷിക്കുന്നുണ്ട്‌. ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കേരള ലിമിറ്റഡ്‌ കൊച്ചിയില്‍ തയ്യാറാക്കുന്ന പദ്ധതികളുടെ ഭാവിയും ബജറ്റ്‌ വിഹിതത്തെ ആശ്രയിച്ചിരിക്കും. കയറ്റുമതി മേഖല ആകെയും പ്രത്യേകിച്ച്‌ സമുദ്രോല്‍പന്ന കയറ്റുമതി മേഖലയും ബജറ്റില്‍ ഏറെ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

കേരളത്തിന്റെ അഭിമാനപദ്ധതികളായ മെട്രോ റെയില്‍, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയുടെ മുന്നോട്ട്‌ പോക്കിന്‌ കേന്ദ്രസഹായം അനിവാര്യമാണ്‌. തെക്കു -വടക്ക്‌ അതിവേഗ ഇടനാഴിക്കും ഉള്‍നാടന്‍ ജലപാതാ വികസനത്തിനും ബജറ്റില്‍ സഹായമുണ്ടായേക്കും. ഇതോടൊപ്പം ഫാക്‌ടും കൊച്ചി തുറമുഖവും ബജറ്റില്‍ വന്‍ പ്രതീക്ഷയാണ്‌ അര്‍പ്പിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+