Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ്‌ ശക്തിപ്പെടുത്താന്‍ പറ്റിയ സമയം:കരുണാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവരെയെല്ലാം യുഡിഎഫിന്റെ ഭാഗമാക്കണമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്‍. യുഡിഎഫ്‌ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല സമയമാണ്‌ ഇപ്പോഴുള്ളതെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്‍ അഭിപ്രായപ്പെട്ടു.

സമയം വൈകുന്തോറും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാവും. രാഷ്ട്രീയത്തില്‍ സമയത്തിന്‌ ഏറെ പ്രധാന്യമുണ്ട്‌. എന്‍സിപിയേയും ദളിലെ വീരന്‍ പക്ഷത്തെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തെ വസതിയില്‍ തന്റെ തൊണ്ണൂറ്റിയൊന്നാം പിറന്നാളാഘോഷത്തിനിടെയാണ്‌ കരുണാകരന്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്‌. എന്‍ പീതാംബരക്കുറുപ്പ്‌ എംപി അടക്കമുള്ള മുതിര്‍ന്ന പ്രവര്‍ത്തകര്‍ പിറന്നാളാഘോഷത്തിനെത്തിയിരുന്നു. എന്നാല്‍ മകന്‍ കെ മുരളീധരന്‍ ആഘോഷത്തിനെത്തിയില്ല. ഞായറാഴ്‌ച വൈകിട്ട്‌ കനകക്കുന്നില്‍ കരുണാകരന്‌ നല്‍കുന്ന പൗര സ്വീകരണച്ചടങ്ങില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+