ലാവലിന്‍: കാര്‍ത്തികേയനെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: ലാവലിന്‍ കേസില്‍ ഗൂഢാലോചനയ്‌ക്ക് തുടക്കമിട്ട വ്യക്തിയെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിയ്‌ക്കുന്ന മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.കാര്‍ത്തികേയനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ സിബിഐ ആരംഭിച്ചു.
കാര്‍ത്തികേയന് പുറമെ വൈദ്യുതി ബോര്‍ഡംഗമായ ആര്‍ ഗോപാലകൃഷ്‌ണനെയും ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം കാര്‍ത്തികേയനെ ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തികേയന്‍ നേരത്തേ നല്‍കിയ മൊഴി സിബിഐ പരിശോധിച്ചുവരുകയാണ്.
ലാവലിന്‍ ഇടപാടിലെ ഗൂഡാലോചനയ്‌ക്ക് തുടക്കം കുറിച്ചത് കാര്‍ത്തികേയനാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞെങ്കിലും അദ്ദേഹത്തെ പ്രതിയാക്കാന്‍ സിബിഐ തയാറായിരുന്നില്ല. ആര്‍ ഗോപാലകൃഷ്‌ണനെതിരെയും വ്യക്തമായ രേഖകളോ മൊഴികളോ ഇല്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
എന്നാല്‍ കുറ്റപത്രം പരിഗണിച്ച കോടതി രണ്ടു പേര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. കാര്‍ത്തികേയനെ സിബിഐ മനപൂര്‍വം ഒവിവാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെയുണ്ടായ കോടതിര്‍ നിര്‍ദ്ദേശം അന്വേഷണ സംഘത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെട്ടത്. സെപ്‌തംബര്‍ 24നാണ് കേസ് കോടതി വീണ്‌ടും പരിഗണിക്കുന്നത്.












Click it and Unblock the Notifications