അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണ്‍വാടി ജോലിക്കാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ക്ഷേമനിധിയുടെ ഭാഗമായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
പനിബാധിച്ച കുടുംബങ്ങള്‍ക്ക് ഒരുമാസംകൂടി സൗജന്യറേഷന്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പനിനിവാരണ പദ്ധതികള്‍ക്കായി മൂന്നുകോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ മന്ത്രിമാരും ആരോഗ്യ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് വ്യാഴാഴ്‌ച സ്ഥിതിഗതികള്‍ വിലയിരുത്തും.
പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2004ലെ ഷെഡ്യൂള്‍ അനുസരിച്ച് നിര്‍മ്മാണം തുടങ്ങി നിശ്ചലാവസ്ഥയിലായ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് 2008ലെ ഷെഡ്യൂള്‍ അനുസരിച്ചുള്ള നിരക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും അനുവദിച്ചു.
സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന രജിസ്റ്റര്‍ ചെയ്‌ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികവിഭാഗക്കാരുടെ അതേ വിദ്യാഭ്യാസ ആനുകൂല്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വയനാട്ടില്‍ എള്ളുമന്നം വാളേരി, പാലേരി, കാപ്പിക്കുന്ന്, കുന്ദമലങ്ങാട് എന്നിവിടങ്ങളില്‍ ആറ് ഐസിഡിപി ഉപകേന്ദ്രങ്ങളും 12 തസ്‌തികകളും അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications