Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങും: മുരളി

കോഴിക്കോട്‌: കോണ്‍ഗ്രസിലേക്ക്‌ തന്നെ തിരിച്ചുപോകുമെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും കെ മുരളീധരന്‍. കോഴിക്കോട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നതിനിടെയാണ്‌ മുരളി ഇക്കാര്യം വ്യക്തമാക്കിയത്‌.

ഒട്ടേറെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും നേതാക്കന്മാരും ഞാന്‍ മടങ്ങിച്ചെല്ലണമെന്ന്‌ ആഗ്രഹിക്കുന്നുണ്ട്‌. ചില നേതാക്കന്മാരുടെ പ്രകോപനപരമായ പ്രസ്‌താവനകളോട്‌ പ്രതികരിക്കുന്നില്ല.

എന്റെ മറുപടി പ്ര്‌സതാവന ചൂണ്ടിക്കാട്ടി പ്രശ്‌നങ്ങളുണ്ടാക്കാമെന്ന മോഹത്തിലാണവര്‍. കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു- മുരളീധരന്‍ പറഞ്ഞു.

എന്നോടൊപ്പം കോണ്‍ഗ്രസിലേക്ക്‌ വരുന്ന പ്രവര്‍ത്തകര്‍ അനാഥരാവില്ല. ശരത്‌ പവാറിന്റെ തീരുമാനം വന്നശേഷം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്‍ വെള്ളിയാഴ്‌ച രാവിലെ ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌. മുരളിയുടെ മടക്കം തന്നെയാണ്‌ പ്രധാന ചര്‍ച്ചാവിഷയമാണെന്നാണ്‌ സൂചന.

അതേസമയം മുരളി കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങുന്നതിനെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങിവരണമെങ്കില്‍ അദ്ദേഹം അപേക്ഷ നല്‍കണമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+